കൽപ്പറ്റയിലെ ഇടത് കേന്ദ്രങ്ങളിൽ വോട്ട് ചോര്‍ന്നു; നേതൃമാറ്റത്തിന് തയ്യാറെന്നും ശ്രേയാംസ് കുമാര്‍

By Web Team  |  First Published May 3, 2021, 11:14 AM IST

കുറ്റ്യാടിയിലെയും പേരാമ്പ്രയിലേതും അടക്കം  മിക്ക മണ്ഡലങ്ങളിലെയും ഇടതുമുന്നണിയുടെ വിജയത്തിൽ എൽജെഡി നിർണായക പങ്കു വഹിച്ചു. മന്ത്രിസ്ഥാനം ചോദിക്കും 


വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് എം വി ശ്രേയാംസ് കുമാര്‍. വടകരയിലെയും കൽപ്പറ്റയിലേയും തോൽവി പ്രത്യേകം പരിശോധിക്കും. കൽപ്പറ്റയിൽ ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോര്‍ച്ച ഉണ്ടായി. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. 

കുറ്റ്യാടിയിലെയും പേരാമ്പ്രയിലേതും അടക്കം  മിക്ക മണ്ഡലങ്ങളിലെയും ഇടതുമുന്നണിയുടെ വിജയത്തിൽ എൽജെഡി നിർണായക പങ്കു വഹിച്ചു. മന്ത്രിസ്ഥാനം ചോദിക്കുമെന്നും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest Videos

എൽജെഡി സംസ്ഥാന അധ്യക്ഷൻ കൂടിയായ എംവി ശ്രേയാംസ്കുമാറിനെ കൽപ്പറ്റ മണ്ഡലത്തിൽ 4886 വോട്ടിനാണ് കെപിസിസി വൈസ് പ്രസിഡന്‍റ് കൂടിയായ ടി സിദ്ദിഖ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും സിദ്ദിഖിന്‍റെ ലീഡ് മറികടക്കാൻ ശ്രേയാംസ് കുമാറിന് കഴിഞ്ഞിരുന്നില്ല. മുസ്ലീം വോട്ടുകളുടെ ദ്രുവീകരണം അടക്കമുള്ള കാരണങ്ങളും ഒപ്പം ഇടത് ശക്തികേന്ദ്രങ്ങളിലെ വീഴ്ചയുമാണ് തോൽവിക്ക് കാരണമായി എൽജെഡി വിലയിരുത്തുന്നത്.

click me!