പി ജെ ആര്‍മിയെ ഒരുക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എം വി ജയരാജൻ. പി ജയരാജന്‍റേത് ഉത്തമ കമ്മ്യൂണിസ്റ്റ് ബോധമാണ്. പി ജെ ആര്‍മി പ്രചരണങ്ങളില്‍ പി ജയരാജന് പങ്കില്ലെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.
കണ്ണൂർ: പി ജയരാജന്റെ സ്ഥാനാർത്ഥിത്വ വിവാദത്തിൽ പ്രതികരണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുതെന്ന് എം വി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിന്റെ സോളോ സ്റ്റോറീസിൽ പറഞ്ഞു. മരണത്തിന്റെ വക്കോളം എത്തിയ കൊവിഡ് കാലത്തിന് ശേഷം ജീവിതത്തിലേക്കുള്ള രണ്ടാം വരവിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും, രോഗകാലത്തെ അനുഭവങ്ങളും ഒക്കെ പങ്കുവയ്ക്കുകയാണ് എം വി ജയരാജൻ.
പി ജെ ആര്‍മിയെ ഒരുക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എം വി ജയരാജൻ പ്രതികരിച്ചു. പി ജയരാജന്‍റേത് ഉത്തമ കമ്മ്യൂണിസ്റ്റ് ബോധമാണ്. പി ജെ ആര്‍മി പ്രചരണങ്ങളില്‍ പി ജയരാജന് പങ്കില്ലെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു. പി ജയരാജന് സീറ്റ് നിഷേധിച്ചത് പാർട്ടിക്കകത്ത് വന്‍ അമർഷത്തിന് ഇടയാക്കിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി ജയരാജനായി വന്‍ ക്യാമ്പെയിനിംഗാണ് നടന്നത്. ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്പോർട്സ് കൗൺസിലിൽ നിന്ന് അനുഭാവി രാജിവയ്ക്കുകയും ഉണ്ടായി.