ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയായിരുന്ന പി കെ അനില്‍കുമാറില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ രാജി. ഇന്ന് കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥന്‍ രാജിവെച്ചശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് ജില്ലയിലെ സിപിഎം നേതാക്കള്‍ക്കൊപ്പമാണ്.
വയനാട്: വയനാട്ടിലെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കെപിസിസി സെക്രട്ടറിയും കുറുമ സമുദായം നേതാവുമായ എം എസ് വിശ്വനാഥന്‍ രാജിവെച്ചു. വിശ്വനാഥന്‍ ബത്തേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. വീണ്ടും നിരവധി നേതാക്കള്‍ രാജി ഭീക്ഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ നാളെ പ്രശ്ന പരിഹാരത്തിനായി കെപിസിസി നേതാക്കള്‍ ജില്ലയിലെത്തും.
ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയായിരുന്ന പി കെ അനില്‍കുമാറില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ രാജി. ഇന്ന് കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥന്‍ രാജിവെച്ചശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് ജില്ലയിലെ സിപിഎം നേതാക്കള്‍ക്കൊപ്പമാണ്. രാജിക്കിടയാക്കിയത് പാര്‍ട്ടിയിലെ അവഗണനയെന്നും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു വിശ്വനാഥന്‍റെ പ്രതികരണം.
undefined
വിശ്വനാഥന്‍ ബത്തേരി നിയമസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. കല്‍പ്പറ്റ സീറ്റില്‍ പ്രാദേശിക പരിഗണന ലഭിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന മുന്‍ ഡിസിസി പ്രസിഡന്‍റടക്കമുള്ള ചില നേതാക്കള്‍ ഇതിനോടകം ഭീക്ഷണി മുഴക്കിയിട്ടുണ്ട്. ഇവരുമായി ചര്‍ച്ച ചെയ്യാന്‍ നാളെ കെ മുരളീധരനും കെ സുധാകരനും ജില്ലയിലെത്തും. പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെനമ്ന് ഡിസിസിയും സമ്മതിക്കുന്നു
ഇതിനിടെ കഴിഞ്ഞ ദിവസം രാജിവെച്ച മുന‍് ഡിസിസി പ്രസിഡന്‍റ് കെ കെ വിശ്വനാഥനെ അനുനയിപ്പിക്കാനുള്ള നീക്കം തുടങ്ങി. കെ പിസിസി നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന നാളത്തെ ചര്‍ച്ചക്കുശേഷം അദ്ദേഹം രാജി പിന്‍വലിക്കുമെന്നാണ് സൂചന.