തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഐ ആന്‍റണിക്ക് കൊവിഡ്; നിരീക്ഷണത്തിലേക്ക് മാറി

By Web Team  |  First Published Mar 29, 2021, 2:51 PM IST

രണ്ട് ദിവസം മുമ്പ് ആന്‍റണിയുടെ ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥീരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആന്‍റണി ആർടി പിസിആർ പരിശോധനയ്ക്ക് വിധേയനായത്.


ഇടുക്കി: തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ഐ ആന്‍റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രചാരണം അവസാനിപ്പിച്ച് ആന്‍റണി നീരീക്ഷണത്തിലേക്ക് മാറി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തൊടുപുഴയിലെ കേരള കോൺഗ്രസ് എം സ്ഥാനാ‍ർത്ഥി കെ ഐ ആന്‍റണിയ്ക്ക് കൊവിഡ് സ്ഥീരീകരിച്ച വിവരം കിട്ടിയത്. ഉടൻ തന്നെ പ്രചാരണം അവസാനിപ്പിച്ച് ആന്‍റണി വീട്ടിൽ നിരീക്ഷണത്തിലേക്ക് മാറി. 

രണ്ട് ദിവസം മുമ്പ് ആന്‍റണിയുടെ ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥീരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആന്‍റണി ആർടി പിസിആർ പരിശോധനയ്ക്ക് വിധേയനായത്. ആന്‍റണി നിരീക്ഷണത്തിലേക്ക് മാറിയതോടെ ഇടത് പ്രവർത്തകരാണിപ്പോൾ പ്രചാരണം നയിക്കുന്നത്. തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി ജെ ജോസഫിന് കഴിഞ്ഞ മാസം അവസാനം കൊവിഡ് സ്ഥീരീകരിച്ചിരുന്നു. ഒരു മാസത്തോളം നീണ്ട വിശ്രമത്തിന്ശേഷം കഴിഞ്ഞ ദിവസമാണ് ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായത്. 

Latest Videos

click me!