കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ലത്തീന്‍ സഭയുടെ ഇടയലേഖനം; കൊല്ലം രൂപതയിലെ പള്ളികളില്‍ വായിച്ചു

By Web Team  |  First Published Mar 21, 2021, 10:51 AM IST

കേരളത്തിൻ്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗ്ഗം കൂട്ടുനിൽക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന ഇടയലേഖനം ബ്ലൂ എക്കോണമി എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നൽകിയതിനാണ് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നത്.

കൊല്ലം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ലത്തീന്‍ സഭയുടെ കൊല്ലം രൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇടയലേഖനം. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനും ശ്രമം നടക്കുന്നുവെന്നാണ് ആക്ഷേപം. ഇ.എം.സി.സി കരാർ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിക്കപ്പെട്ടെങ്കിലും കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലുള്ള മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം നടന്നു കഴിഞ്ഞുവെന്ന് ഇടയലേഖനം കുറ്റപ്പെടുത്തുന്നു.

ടൂറിസത്തിൻ്റെയും വികസനത്തിൻ്റേയും പേര് പറഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാൻ ശ്രമമെന്നും അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണെന്നുമാണ് ഇടയലേഖനത്തിലെ ആഹ്വാനം. മത്സ്യ വിപണന നിയമത്തിലെ ഭേദഗതിയെയും ഇടയലേഖനം വിമർശിക്കുന്നുണ്ട്.

Latest Videos

click me!