ലതിക സുഭാഷ് അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല

By Web Team  |  First Published Mar 16, 2021, 5:32 PM IST

'പോകാന്‍ തീരുമാനിച്ചാല്‍ മറ്റ് മാര്‍ഗ്ഗമില്ല' എന്നായിരുന്നു പിസി ചാക്കോയുടെ മുന്നണി മാറ്റത്തില്‍ ചെന്നിത്തലയുടെ പ്രതികരണം. ഏത് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. വൈപ്പിനിലെ പ്രശ്‌നം പാര്‍ട്ടി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.


തിരുവനന്തപുരം: ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. 'പോകാന്‍ തീരുമാനിച്ചാല്‍ മറ്റ് മാര്‍ഗ്ഗമില്ല' എന്നായിരുന്നു പിസി ചാക്കോയുടെ മുന്നണി മാറ്റത്തില്‍ ചെന്നിത്തലയുടെ പ്രതികരണം. ഏത് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. വൈപ്പിനിലെ പ്രശ്‌നം പാര്‍ട്ടി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപി നേതാവ് ബാലശങ്കറിന്റെ തുറന്നു പറച്ചില്‍ ഗുരുതര ആരോപണമാണ്. പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞത് ശരിയെന്നു തെളിയുകയാണ്. സംസ്ഥാനത്തു ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ട്. ഐഎന്‍ടിയുസിയുമായി ധാരണ ഉണ്ടാക്കി പ്രശ്‌നങ്ങള്‍ പരിഹരിച്ചു. നാളെ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
 

Latest Videos

click me!