ശബരിമല എന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. എൻഎസ്എസ് നേരിട്ട് രാഷ്ട്രീയത്തിലിടപെട്ട് ഇടത് പക്ഷത്തിനെ കുറ്റം പറയുന്നത് ശരിയല്ലെന്നും ശൈലജ വ്യക്തമാക്കി.
കോട്ടയം: പൂതന പരാമര്‍ശത്തില്‍ ശോഭ സുരേന്ദ്രനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. വളരെ മോശം പരാമര്‍ശം നടത്തുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലെന്നും ഇത്തരം കാര്യങ്ങള്‍ ജനം അംഗീകരിക്കില്ലെന്നും ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമല എന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ശബരിമലയില്‍ കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയിലെ സത്യവാങ്മൂലം നിലനില്‍ക്കുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
എൻഎസ്എസ് നേരിട്ട് രാഷ്ട്രീയത്തിലിടപെട്ട് ഇടത് പക്ഷത്തിനെ കുറ്റം പറയുന്നത് ശരിയല്ലെന്നും ശൈലജ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണമുയരാമെന്ന മുന്നറിയിപ്പും ആരോഗ്യമന്ത്രി നൽകുന്നു. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നില്‍കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഭയപ്പെടേണ്ട രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടാകില്ല. നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും കര്‍ശനമായി നിബന്ധനകള്‍ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.