ഇരട്ട വോട്ട്: ചെന്നിത്തലയുടെ ഹ‍ര്‍ജിയിൽ തെര. കമ്മീഷനോട് വിശദീകരണം തേടി കോടതി

By Web Team  |  First Published Mar 26, 2021, 12:53 PM IST

സ്ഥിതി അതീവ ഗുരുതരമാണെന്ന് കോടതിയെ അറിയിച്ച ചെന്നിത്തല, ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് 5 വോട്ടുകൾ വരെ ഉണ്ടാക്കിയിട്ടുണ്ടെന്നും ഗുരുതര പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ കേൾക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഹർജി ഇനി തിങ്കളാഴ്ച പരിഗണിക്കും. 


കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി.

സ്ഥിതി അതീവ ഗുരുതരമാണെന്ന് കോടതിയെ അറിയിച്ച ചെന്നിത്തല, 5 വോട്ടുകൾ വരെ ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുണ്ടെന്നും ഗുരുതര പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ കേൾക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹ‍ര്‍ജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പു കമ്മിഷനോട് വിശദീകരണം ആവശ്യപ്പെട്ടു. ഹർജി ഇനി തിങ്കളാഴ്ച പരിഗണിക്കും. 

Latest Videos

undefined

131 മണ്ഡലങ്ങളിലായി നാല് ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തിട്ടുള്ളതായി ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഇരട്ട വോട്ടിനെതിരെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും തുടർ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് നൽകിയ ഹ‍ര്‍ജിയിലെ പ്രധാന ആവശ്യം. 

രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സർക്കാർ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം സംഘടിതമായി നടത്തിയ നീക്കത്തിന്റെ ഫലമാണ് വ്യാജവോട്ടുകൾ. വ്യാജവോട്ട് ചേര്‍ക്കാൻ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ  പ്രോസിക്യൂഷൻ നടപടി വേണമെന്നും ഹ‍ർജിയിൽ ആവശ്യപ്പെടുന്നു. 


 

click me!