കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആരോപിച്ചിരുന്നു. ഇഡി പെരുമാറ്റച്ചട്ടലംഘനമാണ് നടത്തുന്നതെന്നും പിണറായി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ദില്ലി: കിഫ്‌ബിക്ക് എതിരായ ഇഡി നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഒരു കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതിൽ ഇടപെടാനാകില്ലെന്ന് സുനിൽ അറോറ ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അന്വേഷണം മാർച്ച് മുതൽ നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളിൽ ഇടപെടാനാകില്ലെന്നും സുനിൽ അറോറ വ്യക്തമാക്കി.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന ഗുരുതരമായ ആരോപണങ്ങൾ അടക്കം ഉന്നയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചത്. ഇഡി പെരുമാറ്റച്ചട്ടലംഘനമാണ് നടത്തുന്നതെന്നും പിണറായി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ കിഫ്ബിക്ക് എതിരായ ഇഡി കേസിനെ ചൊല്ലി ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയപ്പോര് മുറുകി.
undefined
അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മീഷൻ ഇടപെടണമെന്നാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടത്. ബിജെപിയുടെ വിജയ യാത്രയിൽ പങ്കെടുത്ത് ഫെബ്രുവരി 28-ന് നിർമല സീതാരാമൻ നടത്തിയ പ്രസ്താവന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇഡി നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയിട്ടും ഇഡിക്ക് ഒന്നും കിട്ടിയില്ലെന്നും, ഭീഷണിപ്പെടുത്തി അവര്‍ക്കാവശ്യമുള്ള ഉത്തരം സംഘടിപ്പിക്കാനാണ് ശ്രമമെന്നും ഇതിനെ ജനങ്ങൾ നേരിടുമെന്നും ധനമന്ത്രി തോമസ് ഐസക് തിരിച്ചടിച്ചിരുന്നു.
Read more at: 'ഹാജരാകണം', കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി എംഡിക്കും ഇഡിയുടെ നോട്ടീസ്