ജനങ്ങൾ ഇടതുപക്ഷത്തെ സ്വീകരിക്കും. എല്‍ഡിഎഫിനെ അട്ടിമറിക്കാൻ പല ഹീനപ്രവർത്തനങ്ങളും നടന്നുവെന്നും അതിനെയെല്ലാം അതിജീവിക്കുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജനങ്ങൾ ഇടതുപക്ഷത്തെ സ്വീകരിക്കും. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടർഭരണമുണ്ടാകുമെന്ന് വിലയിരുത്തുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.
Also Read: എല്‍ഡിഎഫ് കുതിക്കുന്നു, നാല്‍പ്പതില്‍ അധികം മണ്ഡലങ്ങളില്‍ ലീഡ്, കുമ്മനവും മുന്നില്‍ | Live Updates
undefined
എല്‍ഡിഎഫിനെ അട്ടിമറിക്കാൻ പല ഹീനപ്രവർത്തനങ്ങളും നടന്നുവെന്നും അതിനെയെല്ലാം അതിജീവിക്കുമെന്നും എ വിജയരാഘവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മികവ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും. രാഷ്ട്രീയമായി യുഡിഎഫ് ദുര്‍ബലപ്പെട്ടിട്ടുണ്ട്. ഇതും വിജയ സാധ്യത വിലയിരുത്തുന്നതില്‍ പ്രധാന ഘടകമാകുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.