ശോഭയ്ക്ക് വേണ്ട പരിഗണന നൽകണമെന്ന് സംസ്ഥാന ഘടകത്തിന് കേന്ദ്ര നിർദ്ദേശം നൽകിയതിന് പിന്നാലെയായിരുന്നു അവർ 10 മാസത്തെ ഇടവേളക്ക് ശേഷം അവർ പാർട്ടിയിൽ സജീവമായത്. തെരഞ്ഞെടുപ്പ് കമ്മിറ്റി വന്നപ്പോൾ അവർ വീണ്ടും കമ്മിറ്റിക്ക് പുറത്ത്.
തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. അടുത്തിടെ പാർട്ടിയിലേക്കെത്തിയ മെട്രോ മാൻ ഇ ശ്രീധരൻ അടക്കം 16 പേരാണ് കമ്മിറ്റിയിൽ ഉള്ളത്. അതിനിടെ തുഷാർ വെള്ളാപ്പള്ളിയോടും പിസി തോമസിനോടും മത്സരിക്കാൻ എൻഡിഎ യോഗത്തിൽ ബിജെപി ആവശ്യപ്പെട്ടു.
ശോഭയ്ക്ക് വേണ്ട പരിഗണന നൽകണമെന്ന് സംസ്ഥാന ഘടകത്തിന് കേന്ദ്ര നിർദ്ദേശം നൽകിയതിന് പിന്നാലെയായിരുന്നു അവർ 10 മാസത്തെ ഇടവേളക്ക് ശേഷം അവർ പാർട്ടിയിൽ സജീവമായത്. തെരഞ്ഞെടുപ്പ് കമ്മിറ്റി വന്നപ്പോൾ അവർ വീണ്ടും കമ്മിറ്റിക്ക് പുറത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ കമ്മിറ്റികൾ ഇനിയും വരാൻ ഉണ്ടെന്നും, വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മാത്രമേ കോർ കമ്മിറ്റിയിൽ ഉള്ളൂവെന്നുമാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പി കെ കൃഷ്ണദാസിന്‍റെ മറുപടി.
undefined
കേന്ദ്രസഹമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കുമ്മനവും രാജഗോപാലും ഒക്കെ ഉൾപ്പെട്ട സമിതിയിലെ വനിതാ പ്രതിനിധി മഹിളാ മോർച്ചാ സംസ്ഥാന പ്രസിഡണ്ട് നിവേദിത സുബ്രഹ്മണ്യനാണ്. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും കേന്ദ്രം നിർദ്ദേശിച്ചാൽ ശോഭാ സുരേന്ദ്രൻ ഇറങ്ങാൻ സാധ്യതയുണ്ട്. മുരളീധരന്‍റെയും സുരേന്ദ്രന്‍റെയും കാര്യത്തിൽ ദില്ലി അന്തിമ തീരുമാനമെടുക്കും.
മത്സരിക്കില്ലെന്ന് പറഞ്ഞ തുഷാർ വെള്ളാപ്പള്ളിയോട് ഇറങ്ങണമെന്ന് എൻഡിഎ യോഗത്തിൽ ബിജെപി ആവശ്യപ്പെട്ടു. പാലായിൽ മത്സരിക്കാനാണ് പി സി തോമസിനോട് നിർദ്ദേശിച്ചത്. ബിജെപിയിൽ ആരൊക്കെ എന്ന ആകാംക്ഷക്കപ്പുറം മുന്നണിയിൽ സീറ്റ് വിഭജനത്തിൽ പ്രശ്നങ്ങളില്ല. കഴിഞ്ഞ തവണ 36 സീറ്റിൽ മത്സരിച്ച ബിഡിജെഎസ് പക്ഷേ ഇത്തവണ വിട്ടുവീഴ്ചക്ക് തയ്യാറാണ്.