പലവട്ടം ചർച്ച നടത്തിയിട്ടും പരിഹാരമാകാതെ കോൺഗ്രസ് -ജോസഫ് തർക്കം. രാവിലെ പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ ഏതെങ്കിലും ഒന്ന് നൽകാമെന്ന നിർദ്ദേശം ജോസഫ് വെച്ചു.
കോട്ടയം/ തിരുവനന്തപുരം: കോൺഗ്രസ്സും ജോസഫ് വിഭാഗവും തമ്മിലെ തർക്കം മൂലം യുഡിഎഫിലെ സീറ്റ് വിഭജനം വീണ്ടും വഴിമുട്ടി. കോട്ടയം ജില്ലയിലെ സീറ്റുകളെ ചൊല്ലിയാണ് കടുത്ത ഭിന്നത. പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ വിട്ടുതരാമെന്ന് ജോസഫ് നിർദ്ദേശിച്ചെങ്കിലും രണ്ടും വേണമെന്നാണ് കോൺഗ്രസ് നിലപാട്.
പലവട്ടം ചർച്ച നടത്തിയിട്ടും പരിഹാരമാകാതെ കോൺഗ്രസ് -ജോസഫ് തർക്കം. രാവിലെ പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ ഏതെങ്കിലും ഒന്ന് നൽകാമെന്ന നിർദ്ദേശം ജോസഫ് വെച്ചു. കരം സീറ്റ് വേണ്ടെന്നും പറഞ്ഞു. അങ്ങിനെയെങ്കിൽ കോട്ടയത്ത് ജോസഫിന് നാല് സീറ്റ്. എന്നാൽ വൈകീട്ട് നടന്ന ഉഭയകക്ഷി ചർച്ചയിൽ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്ന് കോൺഗ്രസ് വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ ചർച്ച വഴിമുട്ടി. രാത്രി വീണ്ടും ഉഭയകക്ഷി ചർച്ച. കോട്ടയത്തിന് പുറത്ത് കോഴിക്കോട്ടെ പേരാമ്പ്ര സീറ്റിലും കോൺഗ്രസ്സിന് കണ്ണുണ്ട്. കോട്ടയത്തെ പ്രശ്നം തീർത്ത് മറ്റ് ജില്ലകളിലേക്ക് കടക്കാനാണ് ശ്രമം. 11 എങ്കിലും വേണമെന്നാണ് ജോസഫ് നിർബന്ധം പിടിക്കുന്നത്. കേരളാ കോൺഗ്രസിനുള്ള സീറ്റുകൾ തൽക്കാലം ഒമ്പതിലൊതുക്കാനാണ് കോൺഗ്രസ് നീക്കം.