ജോസ് കെ മാണിക്ക് കിട്ടുന്ന സ്വാധീനം മുന്നണിക്ക് നല്ലതോ എന്ന ചോദ്യത്തിന് 47 ശതമാനം പേരാണ് അനുകൂല പ്രതികരണം രേഖപ്പെടുത്തിയത്. മുന്നണിക്ക് ഗുണമല്ലെന്ന് പറഞ്ഞത് 43 ശതമാനം പേരുണ്ട്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിലടക്കം വലിയ മുന്നേറ്റം ഉണ്ടാക്കാൻ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ വരവിന് കഴിഞ്ഞെന്ന വിലയിരുത്തലോടെയാണ് സിപിഎം കേരളാ കോൺഗ്രസ് സഖ്യത്തെ ന്യായീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയത്. മികച്ച പരിഗണന മുന്നണിക്ക് അകത്ത് ജോസ് കെ മാണി വിഭാഗത്തിന് നൽകാൻ സിപിഎം മുൻകയ്യെടുക്കുകയും ചെയ്തു. ഘടകക്ഷികളിൽ ചിലർ എങ്കിലും മറുമുറുപ്പ് പരസ്യമാക്കി ഈ തീരുമാനത്തിനെതിരെ രംഗത്ത് ഉണ്ടായിരുന്നു താനും. ഇടതുമുന്നണിയിലെ ഏറ്റവും സ്വാധീനമുള്ള പാർട്ടിയായി ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് മാറുന്നത്, മുന്നണിക്ക് നല്ലതാണോ? ആണെന്നും അല്ലെന്നും പറഞ്ഞവർക്കിടയിൽ വലിയ വോട്ട് വ്യത്യാസം ഒന്നും ഇല്ലെന്നാണ് സര്‍വെ ഫലം.
ജോസ് കെ മാണിക്ക് കിട്ടുന്ന സ്വാധീനം മുന്നണിക്ക് നല്ലതോ എന്ന ചോദ്യത്തിന് 47 ശതമാനം പേരാണ് അനുകൂല പ്രതികരണം രേഖപ്പെടുത്തിയത്. മുന്നണിക്ക് ഗുണമല്ലെന്ന് പറഞ്ഞത് 43 ശതമാനം പേരുണ്ട്. അറിയില്ലെന്ന് വോട്ടിട്ടത് 10 ശതമാനം ആളുകളുമാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി വോട്ടര്‍ സര്‍വെ പറയുന്നത്.