എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് മലയാളത്തിലെ മൂന്ന് ന്യൂസ് ചാനലുകളുടെ പ്രീപോള്‍ സര്‍വേകള്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് മലയാളത്തിലെ മൂന്ന് ന്യൂസ് ചാനലുകളുടെ പ്രീപോള്‍ സര്‍വേകള്‍. മനോരമ ന്യൂസ്, മീഡിയവണ്‍, മാതൃഭൂമി സര്‍വെകളാണ് എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കും എന്ന പ്രവചനം നടത്തിയിരിക്കുന്നത്.
മനോരമ ന്യൂസ് – വി.എം.ആര്‍ അഭിപ്രായ സര്‍വേയുടെ അന്തിമഫലം വന്നപ്പോള്‍. 140 മണ്ഡലങ്ങളില്‍ 77 മുതല്‍ 82 വരെ സീറ്റുകളുമായി എല്‍.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചുവരും. യു.ഡി.എഫിന് 54 മുതല്‍ 59 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നു. എന്‍.ഡിഎ മൂന്നിടങ്ങളില്‍ മുന്നിലെത്തുമെന്നാണ് സര്‍വേ പറയുന്നത്.
undefined
എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് മീഡിയവൺ - പൊളിറ്റിഖ് മാർക്ക് സർവേ പറയുന്നത്. 140 മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ ശേഷം നടന്ന സർവേയിൽ നാൽപ്പത് ശതമാനം പേരാണ് എൽ.ഡി.എഫിന് ജയം പ്രവചിച്ചത് എന്ന് പറയുന്ന സര്‍വെ. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചത് 35 ശതമാനം പേരാണ്. സർവേയിൽ പങ്കെടുത്ത 11 ശതമാനം ആളുകൾ ബി.ജെ.പിക്ക് സാധ്യത കൽപ്പിച്ചു.
എൽ.ഡി.എഫിന് 73 മുതൽ 78 വരെ സീറ്റ് ലഭിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. യു.ഡി.എഫിന് 60-65 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പി 0-2 സീറ്റു നേടും. മറ്റുള്ളവർ ഒന്ന്. 42 - 44 ശതമാനമാണ് എൽ.ഡി.എഫിന്റെ വോട്ടിംഗ് ശതമാനം ലഭിക്കുക എന്നാണ് പ്രവചനം. 39 - 41 ശതമാനം വോട്ട് വിഹിതമാണ് സര്‍വെയില്‍ പറയുന്നത്. 15-17 ശതമാനമാണ് ബി.ജെ.പിക്ക് സര്‍വെ നല്‍കുന്ന വോട്ട് ഓഹരി.
എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് മാതൃഭൂമി ന്യൂസ്- സീ വോട്ടര്‍ രണ്ടാംഘട്ട അഭിപ്രായ സര്‍വെ പറയുന്നത്. മാര്‍ച്ച് 19ന് വന്ന ആദ്യഘട്ട സര്‍വെയിലെ കണക്കുകളേക്കാള്‍ എല്‍ഡിഎഫിന് രണ്ടു സീറ്റുകള്‍ കുറയാനും യു.ഡി.എഫിന് രണ്ട് സീറ്റുകള്‍ കൂടുകയും ചെയ്യുന്നുണ്ട് രണ്ടാംഘട്ട സര്‍വെയില്‍. രണ്ടാംഘട്ട സര്‍വെ പ്രകാരം 73-83 സീറ്റ് വരെയാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്.