മൂവാറ്റുപുഴയിലെ 'യുവാക്കളുടെ' മത്സരം; നിലനിര്‍ത്താന്‍ എല്‍ഡിഎഫ് പിടിച്ചെടുക്കാന്‍ യുഡിഎഫ്

By Web Team  |  First Published Mar 19, 2021, 8:57 AM IST

കോൺഗ്രസിലെ അതികായനായ ജോസഫ് വാഴക്കനെ തറ പറ്റിച്ചാണ് എൽദോ എബ്രഹാം കഴിഞ തവണ മൂവാറ്റുപുഴയിൽ വിജയം കൊയ്തത്. ജോസഫ് വാഴക്കനെതിരെ യുഡിഎഫ് പ്രവർത്തകർക്ക് ഉണ്ടായിരുന്ന അപ്രീതിയാണ് പ്രധാനമായും തുണയായത്. 


മൂവാറ്റുപുഴ: യുവാക്കൾ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ മൂവാറ്റുപുഴയിലെ മത്സരം ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരികെ പിടിക്കാൻ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മാത്യു കുഴൽ നാടനെയാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. സിറ്റിംഗ് എംഎൽഎ സിപിഐയിലെ എൽദോ എബ്രഹാമാണ് പ്രധാന എതിരാളി.

കോൺഗ്രസിലെ അതികായനായ ജോസഫ് വാഴക്കനെ തറ പറ്റിച്ചാണ് എൽദോ എബ്രഹാം കഴിഞ തവണ മൂവാറ്റുപുഴയിൽ വിജയം കൊയ്തത്. ജോസഫ് വാഴക്കനെതിരെ യുഡിഎഫ് പ്രവർത്തകർക്ക് ഉണ്ടായിരുന്ന അപ്രീതിയാണ് പ്രധാനമായും തുണയായത്. ഒപ്പം എൽദോ എബ്രഹാമിൻറെ കുടുംബ പശ്ചാത്തലവും ഗുണകരമായി. 

Latest Videos

undefined

തർക്കങ്ങൾ മൂലം അവസാന ഘട്ടത്തിലാണ് പ്രഖ്യാപനം ഉണ്ടായതെങ്കിലും മാത്യു കുഴൽനാടൻ പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിൻറെ ക്ഷേമ പ്രവർത്തനങ്ങളും മണ്ഡലത്തിൽ നടപ്പാക്കിയ വികസനവുമാണ് എൽദോ എബ്രഹാമിൻറെ ആയുധം. കേരള കോൺഗ്രസ് ഇടതു മുന്നണിയിലേക്ക് എത്തിയതും പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

മൂന്നു മുന്നണികളിലും അസംതൃപ്തരായവരുടെ മനസ് വോട്ടാക്കാൻ ട്വൻറി ട്വൻറി സ്ഥാനാർത്ഥിയായി മാധ്യമ പ്രവർത്തകനായിരുന്ന സി എൻ പ്രകാശും രംഗത്തുണ്ട്. മണ്ഡലത്തിലെ പതിനൊന്നു പഞ്ചായത്തുകളും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും യുഡിഎഫിൻറെ കയ്യിലാണിപ്പോൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ 12341 വോട്ടിൻറെ മേൽക്കൈ യുഡിഎഫിനുണ്ട്.

click me!