'ക്രോസ് വോട്ട് ചെയ്ത് മഞ്ചേശ്വരത്ത് തോൽപ്പിച്ചതിൽ ജനങ്ങൾക്ക് പ്രതിഷേധം, ഇത്തവണ അത് വോട്ടാകും': സുരേന്ദ്രൻ

By Web Team  |  First Published Apr 4, 2021, 10:43 AM IST

എസ്ഡിപിഐ-യുഡിഎഫ് സഖ്യത്തിൽ വലിയ പ്രതിഷേധമുണ്ട്. പോപ്പുലർ ഫ്രണ്ടാണ് മതേതര കക്ഷിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത് സഹതാപാർഹമാണെന്നും സുരേന്ദ്രൻ


കാസർകോട്: മഞ്ചേശ്വരത്ത് എൻഡിഎയ്ക്ക് നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. കഴിഞ്ഞ തവണ തന്നെ ക്രോസ് വോട്ടിംഗിലൂടെ 89 വോട്ടിന് തോൽപ്പിച്ചതിൽ വലിയ പ്രതിഷേധം ജനങ്ങൾക്കുണ്ട്. ഇത്തവണ അത് വോട്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച സുരേന്ദ്രൻ വർഗീയ അച്ചുതണ്ടിനെതിരെ ജനം വോട്ട് ചെയ്യുമെന്നും പറഞ്ഞു. 

എസ്ഡിപിഐ-യുഡിഎഫ് സഖ്യത്തിൽ വലിയ പ്രതിഷേധമുണ്ട്. പോപ്പുലർ ഫ്രണ്ടാണ് മതേതര കക്ഷിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത് സഹതാപാർഹമാണ്. നാല് വോട്ടിനായി പോപ്പുലർ ഫ്രണ്ടുമായി സഖ്യത്തിലേർപ്പെട്ട യുഡി എഫിന് വലിയ തിരിച്ചടിയുണ്ടാകും. 

Latest Videos

യുഡിഎഫും എൽഡിഎഫും രണ്ടാം സ്ഥാനത്തിനായി മത്സരിക്കുകയാണെന്ന് പരിഹസിച്ച സുരേന്ദ്രൻ പ്രചാരണത്തിലെ സമയക്കുറവ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം തനിക്കുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. 

click me!