കെപിസിസി പ്രസിഡൻ്റ് കുറച്ച് ചർച്ചകൾ മാത്രമേ നടത്തിയുള്ളൂ. തന്നെപ്പോലും കണ്ണൂരിലെ കാര്യങ്ങൾ അറിയിച്ചില്ലെന്നും കെ സുധാകരൻ.
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് കെ സുധാകരന്‍. പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് മാത്രമായിരിക്കുമെന്നും പരിഹരിച്ചില്ലെങ്കില്‍ ജയസാധ്യതയെ ബാധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡൻ്റ് കുറച്ച് ചർച്ചകൾ മാത്രമേ നടത്തിയുള്ളൂ. തന്നെപ്പോലും കണ്ണൂരിലെ കാര്യങ്ങൾ അറിയിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. മട്ടന്നൂർ ആർസിപിക്ക് നൽകാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർച്ചു.
ഇരിക്കൂർ പ്രശ്നത്തിൽ ഇടപെടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇരിക്കൂറിൻ്റെ കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും. പ്രശ്നങ്ങൾ ഇന്ന് തീരും. ജയ സാധ്യത മാത്രമായിരിക്കും പരിഗണിക്കുക. ഇരിക്കൂറിൽ വൈകീട്ടത്തേയ്ക്ക് തീരുമാനമാകുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രൂപ്പ് നേതാക്കൾ ഗ്രൂപ്പിൻ്റെ ക്ലച്ചിന് അകത്താണ്. മാനദണ്ഡങ്ങൾ ലംഘിക്കരുതായിരുന്നു. നേതൃത്വത്തിന് പലയിടത്തും തെറ്റ് പറ്റുന്നുണ്ട്. പുന പരിശോധിക്കണമെന്നാണ് ആവശ്യം. കെപിസിസി പ്രസിഡൻ്റ് കുറച്ച് ചർച്ചകൾ മാത്രമെ നടത്തിയുള്ളു. മട്ടന്നൂര്‍ ആര്‍എസ്പിക്ക് നല്‍കിയ തീരുമാനം ഏകപക്ഷീയമാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡൻറായ തന്നെ പോലും കണ്ണൂർ ജില്ലയിലെ കാര്യങ്ങൾ അറിയിച്ചില്ലെന്നും കെ സുധാകരന്‍ വിമർശിച്ചു.
നേമത്ത് മത്സരിക്കാന്‍ കെ മുരളീധരന്‍ താൽപര്യം പ്രകടിപ്പിച്ചതിനെ അഭിനന്ദിക്കണമെന്നും നേമത്ത് ഒഴിച്ച് മറ്റൊരിടത്തും ബിജെപിയുമായി നേരിട്ട് മത്സരമില്ലെന്നു അദ്ദേഹം പറഞ്ഞു. ശ്രീധരനെ അപമാനിക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്. ഇ ശ്രീധരൻ ബിജെപിയിലേയ്ക്ക് പോകരുതായിരുന്നുവെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.