മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാചന്ദ്രൻ വ്യക്തമാക്കിയ സാഹചര്യത്തിൽ ഞാൻ ആ പദവിയിലേക്ക് എത്തുമെന്ന വാര്‍ത്തകൾ അടഞ്ഞ അധ്യായമാണ്.
കണ്ണൂർ: താൻ കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തും എന്ന ചര്‍ച്ച അടഞ്ഞ അധ്യായമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ.സുധാകരൻ്റെ പ്രതികരണം.
മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാചന്ദ്രൻ വ്യക്തമാക്കിയ സാഹചര്യത്തിൽ ഞാൻ ആ പദവിയിലേക്ക് എത്തുമെന്ന വാര്‍ത്തകൾ അടഞ്ഞ അധ്യായമാണ്. താൻ പ്രായോഗിക രാഷ്ട്രീയക്കാരനാണ്. കാര്യങ്ങൾ താൻ തിരിച്ചറിയുന്നുണ്ട്. മുല്ലപ്പള്ളിക്ക് മത്സരിക്കാൻ താത്പര്യമില്ലെങ്കിൽ പാര്‍ട്ടി അങ്ങനെയൊരു തീരുമാനം അടിച്ചേൽപ്പിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.
undefined
പാലക്കാട് വിമതസ്വരം ഉയര്‍ത്തിയ എ.വി.ഗോപിനാഥിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം നേതാക്കൾ ദില്ലിയിൽ നിന്നും തിരിച്ചു വന്ന ശേഷമേയുണ്ടാവൂവെന്നും കെ.സുധാകരൻ പറഞ്ഞു. പാലക്കാട് സീറ്റിലേക്ക് എ.വി.ഗോപിനാഥിനെ പാര്‍ട്ടി പരിഗണിക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിത്വം താൻ താത്പര്യപ്പെടുന്നില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കി കഴിഞ്ഞു. പാലക്കാട് ഡിസിസി അധ്യക്ഷസ്ഥാനമാണ് എ.വി.ഗോപിനാഥ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.
എന്നാൽ എത്രത്തോളം ഗോപിനാഥിനായി വഴങ്ങി കൊടുക്കണം എന്ന കാര്യത്തിൽ പാര്‍ട്ടി നേതൃത്വത്തിൽ തന്നെ രണ്ടഭിപ്രായമുണ്ട്. ഗോപിനാഥിനായി വിട്ടുവീഴ്ച ചെയ്താൽ ഇതേ രീതിയിൽ പാര്‍ട്ടിയെ വെല്ലുവിളിക്കാൻ കൂടുതൽ നേതാക്കളെത്താനുള്ള സാഹചര്യം നേതൃത്വം മുന്നിൽ കാണുന്നുണ്ട്.