'ഊഹാപോഹ ചര്‍ച്ചകള്‍ നടത്തി ഊര്‍ജം കളയരുത്'; മുസ്ലീം ലീഗ് സാധ്യതാ പട്ടിക നിഷേധിച്ച് കെപിഎ മജീദ്

By Web Team  |  First Published Mar 3, 2021, 5:36 PM IST

മുസ്ലീം ലീഗിന്‍റെ സ്ഥാനാർത്ഥികളെ പാണക്കാട്  ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കന്നതു വരെ ഊഹാപോഹ ചർച്ചകൾ നടത്തി ഊർജം കളയരുതെന്നും യുഡിഎഫിന്‍റെ വിജയത്തിന് വേണ്ടിയുള്ള പ്രചാരണത്തിൽ ശ്രദ്ധയൂന്നണമെന്നും പ്രവർത്തകരോട്
കെപിഎ മജീദ് പറഞ്ഞു.

മലപ്പുറം: മുസ്ലീം ലീഗ് സാധ്യതാ പട്ടിക നിഷേധിച്ച് കെപിഎ മജീദ്. യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതിന് ശേഷമേ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിക്കുകയുള്ളൂവെന്ന് കെപിഎ മജീദ്  പറഞ്ഞു. മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ എന്ന പേരിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ല.  

മുസ്ലീം ലീഗിന്‍റെ സ്ഥാനാർത്ഥികളെ പാണക്കാട്  ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കന്നതു വരെ ഊഹാപോഹ ചർച്ചകൾ നടത്തി ഊർജം കളയരുതെന്നും യുഡിഎഫിന്‍റെ വിജയത്തിന് വേണ്ടിയുള്ള പ്രചാരണത്തിൽ ശ്രദ്ധയൂന്നണമെന്നും പ്രവർത്തകരോട്
 കെപിഎ മജീദ് പറഞ്ഞു.

Latest Videos

click me!