നേമം കെ മുരളീധരന്‍ പിടിക്കുമോ?: എഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേ പറയുന്നത്

By Web Team  |  First Published Mar 29, 2021, 9:19 PM IST

സര്‍വേയില്‍ പ്രതികരിച്ച 38 ശതമാനം പേര്‍ മുരളീധരന്‍ നേമത്ത് വിജയിക്കില്ലെന്നാണ് പറയുന്നത്. 35 ശതമാനം പേര്‍ മുരളീധരന് വിജയ സാധ്യതയുണ്ടെന്ന് പറയുന്നു. അതേ സമയം 27 ശതമാനം അഭിപ്രായം പറഞ്ഞില്ല.
 


തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നതും നേമത്താണ്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി വടകര എംപിയായ കെ മുരളീധരന്‍ രംഗത്ത് എത്തിയത് നേമത്ത് തീപാറും പോരാട്ടമാക്കിയിട്ടുണ്ട്. നേമത്ത്  കെ മുരളീധരന്‍ ജയിക്കുമോ എന്ന  എഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേയിലെ ചോദ്യത്തിന് ലഭിച്ച ഉത്തരം ഇങ്ങനെയാണ്.

സര്‍വേയില്‍ പ്രതികരിച്ച 38 ശതമാനം പേര്‍ മുരളീധരന്‍ നേമത്ത് വിജയിക്കില്ലെന്നാണ് പറയുന്നത്. 35 ശതമാനം പേര്‍ മുരളീധരന് വിജയ സാധ്യതയുണ്ടെന്ന് പറയുന്നു. അതേ സമയം 27 ശതമാനം അഭിപ്രായം പറഞ്ഞില്ല.

Latest Videos

undefined

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ മാര്‍ച്ച് 18-നും മാര്‍ച്ച് 27-നും ഇടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് സീവോട്ട‍ര്‍ സര്‍വ്വേയ്ക്ക് വേണ്ടി പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. സംസ്ഥാനത്തെ അൻപത് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരിൽ നിന്നും സർവേയ്ക്ക് വേണ്ട വിവരങ്ങൾ ശേഖരിച്ചു.

ഇതിന് അനുബന്ധമായി മുരളീധരന്‍ നേമത്ത് ജയിച്ചാല്‍ യുഡിഎഫിന്‍റെ മുഖ്യമന്ത്രിസ്ഥാനത്തിന് അര്‍ഹനായ മൂന്നാമത്തെയാളാകുമോ എന്ന ചോദ്യത്തിന് സര്‍വേയില്‍ ലഭിച്ച ഉത്തരം ഇങ്ങനെയാണ്, 42 ശതമാനം പേര്‍ കെ മുരളീധരന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരില്ലെന്ന് പറയുമ്പോള്‍ 39 ശതമാനം വരും എന്ന് പറയുന്നു. 19 ശതമാനം അഭിപ്രായം പറയുന്നില്ല.

ആകെ 11368 വോട്ടര്‍മാരെ നേരിൽ കണ്ട് സംസാരിച്ചാണ് തെരഞ്ഞെടുപ്പ് സര്‍വ്വേയ്ക്ക് ആവശ്യമായ വിവരങ്ങൾ സ്വരൂപിച്ചത്. 277 നഗരപ്രദേശങ്ങളിലും 824 ഗ്രാമപ്രദേശങ്ങളിലും സ‍ര്‍വ്വേയുടെ ഭാഗമായി വിവരശേഖരം നടത്തി. സംസ്ഥാനത്തെ വിവിധ കോണുകളിൽ നിന്നും വിവരശേഖരണം നടത്തുക വഴി രാഷ്ട്രീയ കേരളത്തിൻെ പൊതുചിന്തയിലേക്ക് വിരൽ ചൂണ്ടാൻ ഈ സ‍ര്‍വ്വേയ്ക്ക് സാധിക്കും. 

click me!