'സൗകര്യമുള്ള മണ്ഡലം തന്നാൽ മത്സരിക്കാം, അവർക്ക്  വേണമെങ്കിൽ മതി': കെമാൽ പാഷ

By Web Team  |  First Published Mar 3, 2021, 12:56 PM IST

പുനലൂർ മത്സരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നേരത്തെ അറിയിച്ചതാണ്. സ്വാതന്ത്ര്യൻ ആയി എന്തായാലും മത്സരിക്കില്ലെന്നും കെമാൽ പാഷ പറഞ്ഞു. 


കൊച്ചി: തനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ആലോചിക്കുമെന്ന് മുന്‍ ഹൈക്കോടതി ജസ്റ്റീസ് കെമാല്‍ പാഷ. അവർക്ക്(യുഡിഎഫിന് ) എന്നെ വേണമെങ്കിൽ മതി. പ്രത്യേകിച്ച് ഒരു മണ്ഡലം ഇതുവരെ ആവശ്യപ്പെട്ടിട്ടല്ല. 

പുനലൂർ മത്സരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നേരത്തെ അറിയിച്ചതാണ്. സ്വാതന്ത്ര്യൻ ആയി എന്തായാലും മത്സരിക്കില്ലെന്നും കെമാൽ പാഷ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ സിപിഒ ഉദ്യോഗാർഥികളുടെ മഹാസംഗമ സമരം ഉദ്ഘാടനം ചെയ്ത് ശേഷം സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കമാൽ പാഷ. 

Latest Videos

undefined

വിരമിച്ച ശേഷം  രാഷ്ട്രീയ പ്രസ്താവനകളിലൂടെ ജനശ്രദ്ധ നേടിയ ജഡ്ജിയാണ് കെമാല്‍ പാഷ. യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് നേരത്തെയും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും യുഡിഎഫ് നേതൃത്വത്തിനെ അറിയിച്ചിരുന്നു. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ലെന്നും മത്സരിച്ച് വിജയിച്ച് എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 
 

click me!