രാഹുല്‍ ഗാന്ധിക്കെതിരായ പരാമ‍ര്‍ശം പിൻവലിച്ച് മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്

By Web Team  |  First Published Mar 30, 2021, 12:12 PM IST

രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ജോയ്‌സ് അശ്ലീല പരാമ‍ര്‍ശം നടത്തിയത്.


തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി കോളേജ് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദങ്ങളുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ ഇടുക്കി എംപി ജോയ്‌സ് ജോർജ്. പ്രസ്താവന പരസ്യമായി പിൻവലിച്ച ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു. 

കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വെച്ചാണ് ജോയ്‌സ് രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് അശ്ലീല പരാമ‍ര്‍ശം നടത്തിയത്. രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമ‍ശം. 

Latest Videos

undefined

പരാമ‍ശത്തിൽ ജോയ്സിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പരാമ‍ശം നിര്‍ഭാഗ്യകരവും വേദനാജനവകവുമാണെന്ന് പറഞ്ഞ മുതി‍ന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമ‍ശമുണ്ടാകാൻ പാടില്ലായിരുന്നുവെന്നും ജോയ്സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

പരാമ‍ശം വിവാദമായതോടെ ജോയ്സ്‍ ജോര്‍ജിനെ തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എൽഡിഎഫ് രീതിയല്ലെന്നും രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും പ്രതികരിച്ചു. 

ജോയ്സ് ജോർജ്ജിന്റെ വീട്ടിലേയ്ക്ക് ഇന്ന് ഉച്ചയ്ക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്‌ സെക്രട്ടിയേറ്റിലേക്ക് മാർച്ച് നടത്തി. 

 

click me!