കോണ്‍ഗ്രസിൽ പ്രതിഷേധമടങ്ങാതെ ഇരിക്കൂർ; എ ഗ്രൂപ്പിന്‍റെ രാപ്പകൽ സമരം തുടരുന്നു

By Web Team  |  First Published Mar 14, 2021, 7:56 AM IST

സജീവ് ജോസഫിന് പകരം എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യനെ പരിഗണിക്കണ് ആവശ്യം. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ റിബലുകളെ നിർത്തുമെന്നും എ ഗ്രൂപ്പ് ഭീഷണി.


കണ്ണൂർ: കണ്ണൂർ ഇരിക്കൂറിൽ കോൺഗ്രസ് പരിഗണിക്കുന്ന സ്ഥാനാർത്ഥിക്കെതിരെ രാപ്പകൽ സമരം. സജീവ് ജോസഫിന് പകരം എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യനെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സജീവ് ജോസഫാണ് സ്ഥാനാർത്ഥിയെങ്കിൽ ജില്ലയിലെ ഐ ഗ്രൂപ്പ് സ്ഥാനാർത്ഥികൾക്കെതിരെയെല്ലാം റിബലുകളെ നിർത്തുമെന്നാണ് ഭീഷണി

കോണ്‍ഗ്രസിന്‍റെ കണ്ണൂരിലെ ഉറച്ച കോട്ടയായ ഇരിക്കൂറിൽ ഇക്കുറി കാര്യങ്ങൾ എളുപ്പമാകില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ പിന്തുണയോടെ സ്ഥാനാർത്ഥി കുപ്പായമിടാൻ ഒരുങ്ങി നിൽക്കുന്ന സജീവ് ജോസഫിനെതിരെയാണ് എ ഗ്രൂപ്പ് പ്രതിഷേധം. തദ്ദേശ തെരഞ്ഞെടുപ്പിലും, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും വിമത പ്രവർത്തനം നടത്തിയ സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ സോണിയ ഗാന്ധിക്ക് കത്തയച്ചു. എഐസിസി ഓഫീസിൽ ചായ കൊടുത്തു നടന്നവരും , നേതാക്കളുടെ പെട്ടി തൂക്കിയവരെയും വേണ്ടെന്ന പ്രകടനവും ഗ്രൂപ്പ് യോഗവും ശ്രീകണ്ഠാപുരത്ത് തുടരുകയാണ്.

Latest Videos

എ ഗ്രൂപ്പിന് മേധാവിത്വമുള്ള രണ്ട് ബ്ലോക്ക് പ്രസിഡന്‍റുമാരും, പന്ത്രണ്ട് മണ്ഡലം പ്രസിഡന്‍റും കെപിസിസി അംഗങ്ങളുമാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. എ ഗ്രൂപ്പ് പ്രതിഷേധങ്ങൾ കെസി ജോസഫിന്റെ അറിവോടുകൂടെയാണ് നടക്കുന്നതെന്ന് മറുവിഭാഗം ആരോപിക്കുന്നു.

click me!