നിയമസഭാ തെരഞ്ഞെടുപ്പിൽ ചേർത്തലയുടെ വിപ്ലവ മണ്ണ് നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. അതേസമയം ഓരോ തവണയായി കുറച്ചുകൊണ്ടുവന്ന ഭൂരിപക്ഷം ഇത്തവണ വിജയം നൽകുമെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം.
ചേർത്തല: നിയമസഭാ തെരഞ്ഞെടുപ്പിൽ ചേർത്തലയുടെ വിപ്ലവ മണ്ണ് നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. അതേസമയം ഓരോ തവണയായി കുറച്ചുകൊണ്ടുവന്ന ഭൂരിപക്ഷം ഇത്തവണ വിജയം നൽകുമെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം.
പി തിലോത്തമൻ ഹാട്രിക് വിജയം നേടിയ ചേര്‍ത്തല സുരക്ഷിതമെന്ന ഉറപ്പിലാണ് ഇടതുപക്ഷം. മാറ്റം തെളിയുമെന്ന ആത്മവിശ്വാസത്തിൽ യുഡിഎഫും വെറുതേയൊരു മത്സരമല്ല ഇത്തവണ എൻഡിഎയുടെ ലക്ഷ്യം. ഇടതുകാറ്റ് ആഞ്ഞുവീശിയ 2016ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കടുത്തമത്സരം കാഴ്ചവെച്ച ശരത് 7,196 വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്. തോൽവിക്ക് ശേഷവും മണ്ഡലത്തില്‍ നിറഞ്ഞുപ്രവര്‍ത്തിച്ചാണ് ശരത് രണ്ടാമങ്കത്തിനിറങ്ങുന്നത്.
undefined
ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ പലയിടത്തും എൽഡിഎഫ് പിന്നിലായപ്പോഴും ചേര്‍ത്തല ഇടതിനെ ചേര്‍ത്തു പിടിച്ചു. 16,800 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽഡിഎഫിന് ലഭിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പന്ത്രണ്ടായിരം വോട്ടുകളുടെ ലീഡും നേടി. ചേര്‍ത്തല നഗരസഭയും തണ്ണീര്‍മുക്കം, വയലാര്‍, മുഹമ്മ, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലും എൽഡിഎഫാണ് ഭരിക്കുന്നത്
ഇടതുപാളയത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മുൻ സിപിഎം. ലോക്കല്‍ കമ്മിറ്റിയംഗം പിഎസ് ജ്യോതിസ് വോട്ടുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. മണ്ഡലത്തില്‍ ഒരുലക്ഷത്തിനുമേല്‍ വരുന്ന ഈഴവവോട്ടുകളിലാണ് ബിഡിജെഎസിന്റെ കണ്ണ്.