ദേവികുളത്ത് രാജേന്ദ്രനെ മത്സരിപ്പിക്കുന്ന കാര്യം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിട്ടു
ഇടുക്കി: തൊടുപുഴ സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുക്കാമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയേറ്റ് സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കി. മറ്റ് രണ്ട് സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കും. ഉടുമ്പൻചോലയിൽ വൈദ്യുതി മന്ത്രി എംഎം മണിയെ തന്നെ സ്ഥാനാർത്ഥിയാക്കാനും ദേവികുളത്ത് സിറ്റിങ് എംഎൽഎ എസ് രാജേന്ദ്രൻ, ആർ ഈശ്വരൻ, എ രാജ എന്നിവരുടെ പേരുകളും നിർദ്ദേശിച്ചു. രാജേന്ദ്രനെ തന്നെ നാലാം തവണയും മത്സരിപ്പിക്കണോയെന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനം എടുക്കണം. എന്നാൽ നല്ല സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ കേരള കോൺഗ്രസ് തൊടുപുഴ സീറ്റിൽ താത്പര്യം കാണിക്കുന്നില്ല.