രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Web Team  |  First Published Mar 29, 2021, 6:54 AM IST

ഏപ്രിൽ 12ന് കേരളത്തിൽനിന്ന് 3 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനം. എന്നാൽ നിയമന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.


കൊച്ചി: കേരളത്തിൽ ഒഴിവുള്ള മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്. ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നൽകും. സിപിഎമ്മിനായി എസ് ശര്‍മ്മ എംഎല്‍എയും സ്പീക്കര്‍ക്ക് വേണ്ടി നിയമസഭാ സെക്രട്ടറിയുമാണ് ഹര്‍ജി നല്‍കിയത്. 

ഏപ്രിൽ 12ന് കേരളത്തിൽനിന്ന് 3 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനം. എന്നാൽ നിയമന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു. നിയമസഭയുടെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് നടന്നാൽ 3 ഒഴിവുകളിൽ രണ്ടെണ്ണം എൽഡിഎഫിന് ആയിരിക്കും ലഭിക്കുക. 

Latest Videos

കേരളത്തിലെ നിയമസഭയുടെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ എംഎല്‍എമാര്‍ക്ക് രാജ്യാസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അധികാരമുണ്ടെന്നും തിരഞ്ഞെടുപ്പ് മരവിപ്പിക്കുന്നത് രാജ്യസഭയില്‍ കേരളത്തിലെ മൂന്ന് അംഗങ്ങള്‍ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 

click me!