ചില സ്ഥാനാര്‍ത്ഥികള്‍ക്ക് മൃദു സമീപനത്തിന്‍റെ ഗുണംലഭിക്കുന്നതായും മറ്റ് ചിലര്‍ക്ക് മത്സരിക്കാനുള്ള അവകാശം നഷ്ടമാകുന്നതായും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതില്‍ വീഴ്ചയുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കാമെന്ന് ഹൈക്കോടതി. വരണാധികാരികള്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ചില സ്ഥാനാര്‍ത്ഥികള്‍ക്ക് മൃദു സമീപനത്തിന്‍റെ ഗുണംലഭിക്കുന്നതായും മറ്റ് ചിലര്‍ക്ക് മത്സരിക്കാനുള്ള അവകാശം നഷ്ടമാകുന്നതായും കോടതി ചൂണ്ടിക്കാട്ടി. രണ്ടുതരം പരിഗണന ഒഴിവാക്കാന്‍ ഇടപെടല്‍ വേണമെന്നും തെരഞ്ഞെടുപ്പ് നടപടിയുടെ സംശുദ്ധി ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.