‘നമ്മൾ സ്വപ്നം കണേണ്ട പ്രധാനമന്ത്രി ഇതാണ്‘; കേരളം ഇന്ത്യയോട് പറയുന്നുവെന്ന് ഹരീഷ് പേരടി

By Web Team  |  First Published May 2, 2021, 4:17 PM IST

എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാര്‍ഢ്യത്തിന്റെ ആ വലിയ ചിറകിനടിയില്‍ അയാള്‍ സംരക്ഷിച്ചു. ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് എന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
 


രിത്രം തിരുത്തി കുറിച്ച് ഇടത് മുന്നണി ഭരണത്തുടർച്ച ഉറപ്പാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ന‍ടൻ ഹരീഷ് പേരടി. പിണറായി വിജയൻ ഒരു മുഖ്യമന്ത്രി മാത്രമല്ല ഒരു പ്രധാനമന്ത്രിയുമാണ്. ഇങ്ങനെയായിരിക്കണം നമ്മള്‍ സ്വപ്‌നം കാണേണ്ട പ്രധാനമന്ത്രിയെന്ന് കേരളം ഇന്ത്യയോട് പറയുകയാണെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാര്‍ഢ്യത്തിന്റെ ആ വലിയ ചിറകിനടിയില്‍ അയാള്‍ സംരക്ഷിച്ചു. ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് എന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

Latest Videos

undefined

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളം ഇന്ത്യയോട് പറയുന്നു...ഇതൊരു മുഖ്യമന്ത്രി മാത്രമല്ല...ഇതാ ഒരു പ്രധാനമന്ത്രി...ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്..പ്രകൃതി ദുരന്തങ്ങൾ,മഹാമാരികൾ,ശബരിമലയുടെ പേരിൽ മനപൂർവ്വം സൃഷ്ടിക്കാൻ ശ്രമിച്ച വർഗ്ഗീയ കലാപം..എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാർഢ്യത്തിൻ്റെ ആ വലിയ ചിറകിനടിയിൽ അയാൾ സംരക്ഷിച്ചു...ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് ...ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം...ഇനിയും ഞങ്ങൾ മുന്നോട്ട് തന്നെ പോകും......ഇൻക്വിലാബ് സിന്ദാബാദ്...

കേരളം ഇന്ത്യയോട് പറയുന്നു...ഇതൊരു മുഖ്യമന്ത്രി മാത്രമല്ല...ഇതാ ഒരു പ്രധാനമന്ത്രി...ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം...

Posted by Hareesh Peradi on Sunday, 2 May 2021
click me!