മാത്യു കുഴല്‍നാടന്‍റെ അവകാശവാദങ്ങള്‍ക്ക് മറുപടിയുമായി ഗോപി കോട്ടമുറിക്കല്‍

By Web Team  |  First Published Apr 2, 2021, 10:29 AM IST

വീട്ടിന് മുന്നിലെ മതില്‍ തുടര്‍ച്ചയായി റോഡ് അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഇടതുപക്ഷത്തുള്ളവര്‍ നുണ പ്രചാരണം നടത്തുന്നുവെന്ന മാത്യു കുഴന്‍നാടന്‍റെ വാദത്തിനാണ് ഗോപി കോട്ടമുറിക്കലിന്‍റെ മറുപടി. 


മാത്യു കുഴല്‍നാടന്‍റെ അവകാശവാദങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കല്‍. വീട്ടിന് മുന്നിലെ മതില്‍ തുടര്‍ച്ചയായി റോഡ് അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഇടതുപക്ഷത്തുള്ളവര്‍ നുണ പ്രചാരണം നടത്തുന്നുവെന്ന മാത്യു കുഴന്‍നാടന്‍റെ വാദത്തിനാണ് ഗോപി കോട്ടമുറിക്കലിന്‍റെ മറുപടി. പൈങ്ങോട്ടൂർ പഞ്ചായത്തിലെ
ആയങ്കര ഒന്നാം വാർഡിലെ മാത്യു കുഴല്‍നാടന്‍റെ വീടിന്‍റെ മതില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ആരോപിക്കുന്നതാണ് ഗോപി കോട്ടമുറിക്കലിന്‍റെ വിശദീകരണം. 

ഗോപി കോട്ടമുറിക്കലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

Latest Videos

undefined

പ്രിയപ്പെട്ട ശ്രീ മാത്യു കുഴൽനടൻ താങ്കളുടെ വീടിന്റെ മതിൽ റോഡിലെക്ക് തള്ളിനിൽക്കുന്നതിനാൽ നിരന്തരം അപകട മരണങ്ങൾ ഉണ്ടാവുന്നു എന്ന " പച്ച നുണ " ചില ഇടതുപക്ഷ സുഹൃത്തുക്കൾ പ്രചരിപ്പിച്ചുവെന്നു താങ്കൾ എഴുതിയത് വായിക്കാനിടയായി. പൈങ്ങോട്ടൂർ പഞ്ചായത്തിലെ ആയങ്കര ഒന്നാം വാർഡിലെ മടത്തൊത്തിപാ റയാണല്ലോ താങ്കളുടെ വീട്.
താങ്കളുടെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞ രണ്ടു സാക്ഷികളെയും ഞാൻ ഇന്നലെ ( 31/3/2021) കണ്ടു എന്റെ പാർട്ടിയുടെ കവളങ്ങാട് ഏരിയ സെക്രട്ടറി സ  ഷാജി മുഹമ്മദ്‌, പാർട്ടി ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായ സ  സാബു തൊട്ടിയിലും ആണ് ഈ രണ്ടു പേർ. ഞാൻ അവിടെ സ എൽദോ എബ്രഹാമിന്റെ ഇലക്ഷൻ പ്രചാരണാർഥമുള്ള റാലി ഉത്ഘാടനത്തിന് എത്തിയതാണ് താങ്കളുടെ വീടിനു മുമ്പിലെ മരണം വിതക്കുന്ന ആ മതിലിനു നേരെ വിരൽ ചൂണ്ടി നിൽക്കുന്ന ആ രണ്ടു പേരുടെയും ചിത്രമാണ് ഇതോടൊപ്പമുള്ളത്.
അവരെന്നോട് സത്യസന്ധമായി പറഞ്ഞ കാര്യമാണ് ഞാൻ ഇതോടൊ പ്പം ചേർത്തിട്ടുള്ളത് 2012-ൽ മണിപാറ ഉരുൾ പൊട്ടി പറിക്കെറ്റ വരെ ആശുപത്രിയിൽ എത്തിക്കാൻ വന്ന
ആംബുലൻസ് ഈ മുനമ്പിൽ ഇടിച്ചു മലക്കം മറിഞ്ഞു. 

അതിനു മുമ്പും അസമയത്തു ഒരാൾ രാത്രിയിൽ ഈ മുനമ്പിൽ ഇടിച്ചു ഗുരുതരാവസ്ഥയിലായി മതിൽ പൊളിച്ചു റോഡു വക്കിൽ നിന്നും കുറച്ചു ഉള്ളിലോട്ടു മാറ്റി വയ്ക്കണമെന്ന്
വ്യാപകമായ അഭിപ്രായം ഉയർന്നു വന്നു. അഞ്ചര ഏക്ര സ്ഥലമുള്ള താങ്കൾ അപ്പൻ സമ്മതിക്കുന്നില്ല എന്നു പറഞു ഒഴിഞ്ഞു മാറി റോഡിനോട് ചേർന്നുണ്ടായിരുന്ന പുറമ്പോക്ക് താങ്കളുടെ കൈ വശം ഉണ്ടെന്നു നാട്ടുകാർ വിശ്വസിക്കുന്നു. പഞ്ചായത്ത് മെമ്പർ സാബു തൊട്ടിയെ അളന്നു കുറ്റി വൈക്കാൻ താങ്കൾ വിളിപ്പിച്ച കാര്യം പറഞ്ഞുവല്ലോ. മെമ്പർ ആയ സാബു ഒരു മൂന്നു മീറ്റർ എങ്കിലും മതിൽ ഉള്ളിലോട്ടു മാറ്റി വക്കാതെ പ്രശ്നത്തിന് പരിഹാരമുണ്ടാവില്ലെന്നു താങ്കളെ ബോധ്യപ്പെടുത്താൻ ആത്‍മാർഥമായി പരിശ്രമിച്ച കാര്യം പറഞ്ഞു. ഒടുവിൽ അര മീറ്റർ മാറ്റാൻ താങ്കൾ സമ്മതിച്ചു. അതിനു ശേഷം എന്തുണ്ടായി? അര മീറ്റർ മാറ്റി വച്ച അതെ മതിലിൽ വന്നു ബൈക്ക് ഇടിച്ചു തകർന്നു പൊന്നപ്പൻ, ഗോപി എന്നിവർ മരണപെട്ടു പ്രിയപ്പെട്ട ശ്രീ മാത്യു എന്റെ ചുറ്റും കൂടി നിന്നവർ പറഞ്ഞ കണക്കനുസരിച്ചു ഇതേവരെ 6 പേർ അപകടം മൂലം അവിടെ മരിച്ചിട്ടുണ്ട് എന്നാണ് താങ്കളുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത് ഈ അര സെന്റ് വിട്ടു കൊടുത്തതിനു വിദേശത്തു നിന്നും മടങ്ങി വന്ന അപ്പൻ താങ്കളെ ശകാ രിച്ചു എന്നാണ്.
സത്യത്തിൽ നമുക്കറിയേണ്ടുന്ന രണ്ടു കാര്യങ്ങളുണ്ട്.

1) താങ്കളുടെ ഫേസ് ബുക്ക്‌ പോസ്റ്റ് ശ്രദ്ധാപൂർവം വായിച്ചാൽ ഈ മതിൽ മൂലം എന്തെങ്കിലും അപകടമോ, അപകട മരണമോ ഉണ്ടായതായി ഒരിടത്തും പറയുന്നില്ല. ഇതാണ് വസ്തുത എങ്കിൽ പിന്നെ എന്തിനാണ് പഞ്ചായത്ത് മെമ്പർ സാബു തൊട്ടിയിലിനെ വരുത്തി എവിടെ വേണമെങ്കിലും കുറ്റി വച്ചോളാൻ പറഞ്ഞത്?
2) അവിടെ കൂടി നിന്നവർ ഇതേവരെ ഈ മതിൽ കാരണം 6 മരണമുണ്ടായി എന്നും പറയുന്നു. ഇതിൽ എന്തെങ്കിലും വസ്തുത ഉണ്ടോ?
ആരോപണ പ്രത്യരോപണങ്ങൾ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണെന്ന് താങ്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് ഞാനും കൂടി ഇതിൽ പങ്കു ചേർന്നത്.
സ്നേഹാദരങ്ങളോടെ
ഗോപി കോട്ടമുറിക്കൽ

click me!