തെരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര ഒരുക്കങ്ങൾ നടത്തിയില്ല; ഇത്തവണ ഫലമറിയാൻ വൈകും

By Web Team  |  First Published Apr 30, 2021, 1:30 PM IST

വോട്ടെണ്ണലിന്റെ പുരോഗതി അപ്പപ്പോൾ അറിയിക്കുന്നതിനുള്ള സംവിധാനം ഇത്തവണയില്ല. തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ വോട്ടെണ്ണൽ സമയം നീണ്ടൽ അന്തിമഫലം പുറത്ത് വരാനും സമയമെടുക്കും.


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര ഒരുക്കങ്ങൾ നടത്താത്തതിനാൽ ഇത്തവണ ഫലമറിയുന്നത് വൈകും. വോട്ടെണ്ണലിന്റെ പുരോഗതി അപ്പപ്പോൾ അറിയിക്കുന്നതിനുള്ള സംവിധാനം ഇത്തവണയില്ല. തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ വോട്ടെണ്ണൽ സമയം നീണ്ടൽ അന്തിമഫലം പുറത്ത് വരാനും സമയമെടുക്കും.

തെരഞ്ഞെടുപ്പ് ഫലം അറിയിക്കാൻ വിപലുമായ സൗകര്യങ്ങളൊരുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞ തവണയുണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇത്തവണയില്ലെന്നതാണ് യാഥാർത്ഥ്യം. ട്രെൻഡ് എന്ന് സോഫ്റ്റ്വയർ വഴിയാണ് കഴിഞ്ഞ തവണ ഫലസൂചനങ്ങൾ നൽകിയിരുന്നത്. ഇത്തവണ ആ സോഫ്റ്റ്വയർ കമ്മീഷൻ വേണ്ടെന്ന് വച്ചു. വോട്ടെണ്ണൽ കേന്ദ്രത്തില ടി വി സ്ക്രീനുകളും ഇത്തവണ വേണ്ടെന്ന് വച്ചു. ട്രൻഡ് ടിവി എന്ന സോഫ്റ്റ്വയർ വഴി ഫലസൂചനകൾ നൽകുമെന്ന് പറയുമ്പോഴും മാധ്യമങ്ങൾക്കുൾപ്പടെ ഏങ്ങനെ കിട്ടുമെന്നകാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു.

Latest Videos

undefined

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റാണ് ഇത്തവണ ആശ്രയം. എല്ലാവരും ആ സൈറ്റിലേക്ക് കയറുന്നതോടെ അതും ഹാങ്ങാവും. അവസാനനിമിഷത്തിൽ ഇനി പകരം സംവിധാനമുണ്ടാക്കുക പ്രായോഗികമായും ബുദ്ധിമുട്ടാണ്. തപാൽ വോട്ടുകൾ കൂടുതലുള്ളതാണ് ഇത്തവണത്തെ മറ്റൊരു വെല്ലുവിളി. 4,53237 തപാൽ വോട്ടുകളാണ് ഇതുവരെ കിട്ടിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ എട്ട് മണിവരെ കിട്ടുന്ന തപാൽ വോട്ടുകൾ പരിഗണിക്കും. തപാൽ വോട്ടുകൾ എണ്ണുന്നതിന് പ്രത്യേകക്രമീകരണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യസൂചന അറിയാൻ കഴിഞ്ഞ പ്രാവശ്യത്തേക്കൾ സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.  40,000 ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ആദ്യം പോസ്റ്റൽ വോട്ടുകളും എട്ടരയോടെ ഇലക്ട്രോണിക് വോട്ടുകളുമാണ് എണ്ണിത്തുടങ്ങുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!