കേരളത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; 19 വരെ പത്രിക നൽകാം

By Web Team  |  First Published Mar 12, 2021, 6:35 AM IST

നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ തുടങ്ങും. 19വരെ പത്രിക നൽകാം. 20ന് സൂക്ഷ്മ പരിശോധന. 22വരെ പത്രിക പിൻവലിക്കാം. 

നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം. റാലിയായ എത്തുകയാണെങ്കിൽ നിശ്ചിത അകലം വരെ മാത്രം അഞ്ച് വാഹനങ്ങൾ അനുവദിക്കും. പത്രിക ഓൺലൈനായും സമര്‍പ്പിക്കാം. ഇതിന്‍റെ പകര്‍പ്പ് വരാണാധികാരിക്ക് നൽകാം. കെട്ടിവയ്ക്കാനുള്ള തുകയും ഓൺലൈനായി നൽകാം

Latest Videos

click me!