സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കാൻ മുന്നണികൾ; ഇന്ന് സിപിഎം സെക്രട്ടേറിയറ്റ്

By Web Team  |  First Published Feb 27, 2021, 6:21 AM IST

ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പാർട്ടി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച ചെയ്യും. സെക്രട്ടറിയേറ്റ് അംഗങ്ങൾ അടക്കം മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിലെ മാനദണ്ഡങ്ങളൾ തീരുമാനിക്കുന്നതിൽ ഇന്നത്തെ നേതൃയോഗം നിർണ്ണായകമാണ്. 


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുന്നണികൾ സീറ്റ് വിഭജനം വേഗത്തിലാക്കി . ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പാർട്ടി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച ചെയ്യും. സെക്രട്ടറിയേറ്റ് അംഗങ്ങൾ അടക്കം മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിലെ മാനദണ്ഡങ്ങളൾ തീരുമാനിക്കുന്നതിൽ ഇന്നത്തെ നേതൃയോഗം നിർണ്ണായകമാണ്. വികസന മുന്നേറ്റ ജാഥക്കിടെ നടന്ന ചർച്ചകളും ഇന്ന് റിപ്പോർട്ട് ചെയ്യും. മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും , സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നാളെ കൂടിക്കാഴ്ച നടത്തും

യുഡിഎഫ് സീറ്റ് വിഭജനം തിങ്കളാഴ്ച പൂർത്തിയാക്കും. ബുധനാഴ്ച പ്രഖ്യാപനം നടത്തും. മുസ്ലീം ലീഗിന് അധികമായി രണ്ട് സീറ്റും, കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിന് 9 മുതൽ 10 വരെ സീറ്റ് നൽകിയും തർക്കം തീർക്കാനാണ് ശ്രമം. ബുധനാഴ്ച രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്​ദ്രനും ദില്ലിക്ക് പോകും. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്കും ദില്ലി ചർച്ചയിൽ അന്തിമരൂപമാകും. 

Latest Videos

click me!