ചെന്നിത്തലയുടെ പരാതി ലഭിച്ചിട്ടുണ്ട്,പരിശോധന നടക്കുന്നു, നടപടിയുണ്ടാകുമെന്ന് ടിക്കാറാം മീണ

By Web Team  |  First Published Mar 19, 2021, 9:51 PM IST

റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ചു മാധ്യമങ്ങളെ കണ്ട് എല്ലാം വിശദീകരിക്കും. നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. ഒളിച്ചു വെക്കാൻ ഒന്നുമില്ല. റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ചു മാധ്യമങ്ങളെ കണ്ട് എല്ലാം വിശദീകരിക്കും. നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വോട്ടർ പട്ടികയിലെ ഇരട്ടവോട്ടർമാരുടെ എണ്ണം രണ്ട് ലക്ഷത്തിലേറെയെന്ന് പ്രതിപക്ഷനേതാവ്. 51 മണ്ഡലങ്ങങ്ങളിലെ ക്രമക്കേട് കൂടി ചേർത്ത് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പരാതി നൽകി. തുടർച്ചയായ മൂന്നാം ദിവസമാണ് വോട്ടർപട്ടികക്കെതിരെ പ്രതിപക്ഷനേതാവ് പരാതി ഉന്നയിച്ചത്. ആകെ ഇരട്ടവോട്ടർമാരുടെ എണ്ണം 2,16,510 ആയെന്നാണ് ആക്ഷേപം. ഇതിൽ 1,63,071 പേരുടെ വിവരങ്ങളാണ് ഇന്ന് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ 14 മണ്ഡലങ്ങളിലെ വിവരങ്ങൾ കൈമാറിയിരുന്നു.

Latest Videos

undefined

പുതിയ പരാതിയിൽ കൂടുതൽ ഇരട്ടവോട്ടുള്ളത് പൊന്നാനി മണ്ഡലത്തിലാണ് 5589 .നിലമ്പൂരിൽ 5085 വ്യാജവോട്ടർമാരും തിരുവനന്തപുരം മണ്ഡലത്തിൽ 4871 വ്യാജവോട്ടർമാരുമാണുള്ളത്.  വടക്കാഞ്ചേരി നാദാപുരം തൃപ്പുണിത്തുറ  വണ്ടൂർ വട്ടിയൂർക്കാവ് ഒല്ലൂർ ബേപ്പൂർ നേമം ഉൾപ്പടെയുള്ള മണ്ഡലങ്ങളിലും വ്യാജവോട്ടർമാരുണ്ടെന്നാണ് പരാതി.  

 

click me!