വോട്ട് വിഹിതം 30 ശതമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ. തന്നെ ക്യാപ്റ്റനാക്കുമോ എന്ന് ബിജെപി തീരുമാനിക്കും. പ്രായം ബുദ്ധിയെ ബാധിച്ചിട്ടില്ല. അനുഭവമാണ് ശക്തിയെന്നും ഇ ശ്രീധരൻ കൂട്ടിച്ചേര്‍ത്തു.
പാലക്കാട്: ബിജെപികാരനായല്ല, മെട്രോമാൻ എന്ന നിലയിലാണ് ആളുകൾ സ്വീകരിച്ചതെന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരൻ. വലിയ ആദരവാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചതെന്നും അതുകൊണ്ട് വലിയ പ്രതീക്ഷയാണെന്നും ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മെട്രോമാൻ എന്ന വ്യക്തിക്കാണ് വോട്ട്. ഞാൻ ബിജെപിയിലേക്ക് വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി. കഴിഞ്ഞ തവണ ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനമായിരുന്നു. ഇത്തവണ വോട്ട് വിഹിതം 30 ശതമാനമാകുമെന്നാണ് പ്രതീക്ഷയെന്നും ഇ ശ്രീധരൻ പറഞ്ഞു. തന്നെ ക്യാപ്റ്റനാക്കുമോ എന്ന് ബിജെപി നേതൃത്വം തീരുമാനിക്കും. പ്രായം ബുദ്ധിയെ ബാധിച്ചിട്ടില്ല. അനുഭവമാണ് ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
undefined
അതേസമയം, ഇ ശ്രീധരന് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ ഷാഫി പറമ്പിൽ രംഗത്തെത്തി. തന്‍റെ പാഷൻ പൊതുപ്രവർത്തനമാണെന്നും മറ്റേതെങ്കിലും മേഖലയിൽ സേഫായശേഷം രാഷ്ട്രീയത്തിനിറങ്ങിയതല്ലെന്നും ഷാഫി പറഞ്ഞു. ഒരു ഉറപ്പുമില്ലാത്ത കാലത്തും പൊതു പ്രവർത്തകനായ ആളാണ് താൻ. ശ്രീധരൻ്റെ രാഷട്രീയ വിലയിരുത്തൽ റിയലിസ്റ്റിക്കല്ലെന്ന് ആരോപിച്ച ഷാഫി ജനങ്ങൾക്ക് ഏറ്റെടുക്കാനാവുന്ന ഒരജണ്ട അല്ല ബിജെപിയുടേതെന്നും ഷാഫി പറഞ്ഞു.