ഇരട്ടവോട്ടുകൾ: വോട്ടർ പട്ടിക പരിശോധിക്കാൻ കളക്ടർമാർക്ക് ഇസി നിർദേശം, കോടതിയെ സമീപിച്ചേക്കുമെന്ന് ചെന്നിത്തല

By Web Team  |  First Published Mar 24, 2021, 7:26 PM IST

ഇരട്ടവോട്ടുകൾ കണ്ടെത്താൻ 140 മണ്ഡലങ്ങളിലും പ്രത്യേക സംഘത്തെ വെച്ച്  വോട്ടർ പട്ടിക പരിശോധിക്കാൻ കലക്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. കയ്യിൽ പുരട്ടുന്ന മഷി ഉണങ്ങിയ ശേഷം മാത്രമേ ഇരട്ടവോട്ടുള്ളവരെ പോളിംഗ് ബൂത്തിൽ നിന്നും പുറത്തേക്ക് പോകാൻ അനുവദിക്കൂ എന്ന് കമ്മീഷൻ വ്യക്തമാക്കി. 


തിരുവനന്തപുരം: ഇരട്ടവോട്ടുകൾ കണ്ടെത്താൻ 140 മണ്ഡലങ്ങളിലും പ്രത്യേക സംഘത്തെ വെച്ച്  വോട്ടർ പട്ടിക പരിശോധിക്കാൻ കലക്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. കയ്യിൽ പുരട്ടുന്ന മഷി ഉണങ്ങിയ ശേഷം മാത്രമേ ഇരട്ടവോട്ടുള്ളവരെ പോളിംഗ് ബൂത്തിൽ നിന്നും പുറത്തേക്ക് പോകാൻ അനുവദിക്കൂ എന്ന് കമ്മീഷൻ വ്യക്തമാക്കി. ഇരട്ടവോട്ട് പ്രശ്നത്തിൽ കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നാലുലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന പ്രതിപക്ഷനേതാവിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് കമ്മീഷൻറെ തുടർനടപടി. കലക്ടർമാരോട് അതാത് ജില്ലകളിൽ പ്രത്യേക സംഘത്തെ വെച്ച് വോട്ടർ പട്ടിക പരിശോധന നടത്താനാണ് നിർദ്ദേശം. സോഫ്റ്റ്വെയർ വഴിയുള്ള സാങ്കേതിക പരിശോധന നാളേക്കുള്ളിൽ തീർക്കണം. 

Latest Videos

undefined

അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനാൽ പട്ടികയിൽ ഇനി മാറ്റം വരുത്താനാകില്ല, പകരം ഇരട്ടവോട്ടർമാരുടെ പ്രത്യേക പട്ടിക തയ്യാറാക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയപ്പാർട്ടികൾക്കും ഇത് കൈമാറും. ഇരട്ടവോട്ടുള്ളവരെ നേരിട്ട് ഉദ്യോഗസ്ഥർ കാണും. ഒരുസ്ഥലത്ത് മാത്രമേ വോട്ട് ചെയ്യാവൂ എന്ന നിർദ്ദേശം നൽകും. കയ്യിലെ മഴി പൂർണ്ണമായും ഉണങ്ങിയശേഷം മാത്രമേ ഇരട്ടവോട്ടുള്ളവരെ പോളിംഗ് ബൂത്തിൽ നിനനും പോകാൻ അനുവദിക്കൂ എന്ന തീരുമാനം കൂടി എടുത്തിട്ടുണ്ട്. 

ഒപ്പം ഒരാൾക്ക് ഒന്നിൽകൂടുൽ അനുവദിച്ച തിരിച്ചറിയിൽ കാർഡുകൾ കണ്ടെത്തി നശിപ്പിക്കാനുള്ള നടപടിയും തുടങ്ങി. അതേ സമയം ഈ നടപടികൾ കൊണ്ട് മാത്രം കള്ളവോട്ടിന് തടയിടാനാകുമോ എന്ന അവ്യക്തത ഇപ്പോഴും ബാക്കി. അതേസമയം കണ്ണൂരിലെ ചില മണ്ഡലങ്ങളിലെ ഇരട്ടവോട്ടർമാരുടെ പുതിയ കണക്ക് ചെന്നിത്തല പുറത്തുവിട്ടു.

click me!