സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് അറിഞ്ഞിട്ടില്ലെന്ന് എൻഫോഴ്സ്മെൻ്റ്; കോടതിയെ സമീപിക്കും

By Web Team  |  First Published Apr 2, 2021, 12:57 PM IST

ക്രൈം ബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ ആരോപിക്കുന്നു. കോടതിയെ ഇഡി എതിർപ്പ് അറിയിച്ചു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട നാളെ കോടതിയെ സമീപിക്കും എന്നും എൻഫോഴ്‌സ്മെന്റ് അറിയിച്ചു. 


കൊച്ചി: സന്ദീപ് നായരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് അറിഞ്ഞിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ്. ഇഡി കേസിൽ റിമാൻഡിൽ കഴിയുന്ന സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നടപടി ഇഡിയെ അറിയിക്കാതെയാണെന്നാണ് പരാതി. കോടതിയിൽ നൽകിയ അപേക്ഷയുടെ പകർപ്പ് ഇഡിയ്ക്ക് നൽകിയിട്ടില്ല. ഇഡിയുടെ വിശദീകരണം കേൾക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈംബ്രാഞ്ച് വാങ്ങിയത്. കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചുവെന്നാണ് ഇഡി വാദം.

ക്രൈം ബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ ആരോപിക്കുന്നു. കോടതിയെ ഇഡി എതിർപ്പ് അറിയിച്ചു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോടതിയെ സമീപിക്കും എന്നും എൻഫോഴ്‌സ്മെന്റ് അറിയിച്ചു. 

Latest Videos

ഇഡിക്കെതിരായ കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്. കസ്റ്റഡിലുള്ളപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് സന്ദീപ് നായർ ജില്ലാ ജഡ്ജിക്ക് കത്തു നൽകിയിരുന്നു. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. സന്ദീപിനെ ചോദ്യം ചെയ്യാൻ എറണാകുളം സെഷൻസ് കോടതി അനുമതി നൽകിയിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

click me!