ബാലുശ്ശേരിയിൽ തനിക്ക് കീട്ടിയ സ്വീകാര്യതയിൽ വിറളി പൂണ്ടവരാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും പോളിംഗ് ബൂത്തിൽ പ്രശ്നമുണ്ടാക്കാൻ താത്പര്യമില്ലാത്തതിനാലാണ് ബൂത്ത് വിട്ടു പോന്നതെന്നും ധർമ്മജൻ പറഞ്ഞു.
കോഴിക്കോട്: ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമ്മജനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത് തർക്കത്തിന് കാരണമായി. ബാലുശ്ശേരിയിലെ ഒരു ബൂത്തിൽ സന്ദർശനം നടത്താൻ എത്തിയപ്പോൾ ആണ് ധർമ്മജനെ പ്രവർത്തകർ തടഞ്ഞത്. ബൂത്തിനകത്തേ് പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട് ധർമ്മജനെ എൽഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നുവെന്നാണ്
ബാലുശ്ശേരി മണ്ഡലത്തിലെ ശിവപുരത്തെ സ്കൂളിലേക്കാണ് ധർമ്മജൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം എത്തിയത്. എന്നാൽ ബൂത്തിനകത്ത് ധർമ്മജൻ കേറിയതോടെ പ്രതിഷേധവുമായി എൽഡിഎഫ് പ്രവർത്തകർ എത്തുകയായിരുന്നു. ബൂത്ത് സന്ദർശിക്കാമെന്നും എന്നാൽ ബൂത്തിനകത്ത് കേറാൻ പാടില്ലെന്നും എൽഡഎഫ് പ്രവർത്തകർ പറഞ്ഞു. ഇതോടെ കൂടുതൽ തർക്കത്തിന് നിൽക്കാതെ ധർമ്മജൻ ബൂത്ത് വിട്ടിറങ്ങി.
undefined
ബാലുശ്ശേരിയിൽ തനിക്ക് കീട്ടിയ സ്വീകാര്യതയിൽ വിറളി പൂണ്ടവരാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും പോളിംഗ് ബൂത്തിൽ പ്രശ്നമുണ്ടാക്കാൻ താത്പര്യമില്ലാത്തതിനാലാണ് ബൂത്ത് വിട്ടു പോന്നതെന്നും ധർമ്മജൻ പറഞ്ഞു. സ്ഥാനാർത്ഥിക്ക് പോളിംഗ് ബൂത്തിൽ പ്രവേശിക്കാനും ഏജൻ്റുമായി സംസാരിക്കാനും വോട്ടിംഗ് പ്രക്രിയ വിലയിരുത്താനും തെരഞ്ഞെടുപ്പ് ചട്ടപ്രകാരം അനുമതിയുണ്ടെന്ന് ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് ഒരു പോളിംഗ് ഓഫീസർ വ്യക്തമാക്കി. സ്ഥാനാർത്ഥികൾക്ക് ബൂത്തിൽ പ്രവേശിക്കാനും വോട്ടിംഗ് പ്രക്രിയ സുഗമമായും നിഷ്പക്ഷമായും നടക്കുന്നുവെന്ന് ഉറപ്പാക്കാനും ചട്ടപ്രകാരം അനുമതിയുണ്ട്. എന്നാൽ ബൂത്തിനകത്ത് കേറി വോട്ട് ചോദിക്കുന്നത് തെറ്റാണ് - തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.