ഇക്കുറി സമുന്നതരായ നേതാക്കൾ മത്സരരംഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. നേമത്ത് ആര് യുഡിഎഫ് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് ജയിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
തിരുവനന്തപുരം: നേമത്ത് 2016ൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണം യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമെന്ന് ഇടതു സ്ഥാനാർത്ഥി വി ശിവൻകുട്ടി. ഇക്കുറി സമുന്നതരായ നേതാക്കൾ മത്സരരംഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. നേമത്ത് ആര് യുഡിഎഫ് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് ജയിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
undefined
അതേസമയം, നേമത്തെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തൽക്കാലം ചർച്ച വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് എത്തി. നേമത്ത് മികച്ച സ്ഥാനാർത്ഥി വേണമെന്നേ ഉള്ളുവെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇവിടെ ഉമ്മൻ ചാണ്ടി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ, നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കേണ്ടെന്ന അഭിപ്രായമാണ് എ ഗ്രൂപ്പ് ഉയർത്തിയത്.