കോൺഗ്രസ് വിട്ട് പുറത്തു വന്ന് അദ്ദേഹം നിലപാട് അറിയിക്കണം. അതിന് ശേഷം ഇടതുപക്ഷജനാധിപത്യമുന്നണി തീരുമാനം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട്: ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥുമായി നിലവിൽ സിപിഎം ജില്ലാ നേതൃത്വം ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ. കോൺഗ്രസ് വിട്ട് പുറത്തു വന്ന് അദ്ദേഹം നിലപാട് അറിയിക്കണം. അതിന് ശേഷം ഇടതുപക്ഷജനാധിപത്യമുന്നണി തീരുമാനം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട്ടെ സ്ഥാനാർത്ഥി നിർദ്ദേശം ജില്ലാ നേതൃത്വം ചർച്ചചെയ്ത് തീരുമാനിക്കും. മത്സര രംഗത്ത് താൻ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം എ.വി.ഗോപിനാഥിന്റെ വരവിനെ സിപിഎം നേതാവ് പി.കെ ശശി സ്വാഗതം ചെയ്തു. ജനാധിപത്യചേരിയിലുള്ള ഒരുപാടുപേർ കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവികമെന്നായിരുന്നു ശശിയുടെ പ്രതികരണം.
undefined
പാലക്കാട്ട് കോൺഗ്രസിൽ പൊട്ടിത്തെറി; ഷാഫി പറമ്പിലിനെതിരെ മത്സരിക്കാൻ മുൻ ഡിസിസി അധ്യക്ഷൻ
ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങുകയാണെന്ന് മുന്‍ ഡിസിസി അധ്യക്ഷന്‍ കൂടിയായ എ.വി. ഗോപിനാഥ് പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യത്തിന് തന്നെ പാർട്ടി (കോൺഗ്രസ്) ഇതുവരെ അന്വേഷിച്ചിട്ടില്ല. മരിക്കുന്നതു വരെ കോൺഗ്രസാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇനിയത് നടക്കുമെന്ന് തോന്നുന്നില്ല. കോൺഗ്രസിലെ ഒരു വ്യക്തിയോടും തനിക്ക് പ്രതിജ്ഞാബദ്ധതയില്ല. അഞ്ചു കൊല്ലം തന്നെ ആരും അന്വേഷിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.