തിരുവമ്പാടി കേരള കോൺഗ്രസിനില്ല, സിപിഎം മത്സരിക്കാൻ തീരുമാനം

By Web Team  |  First Published Mar 3, 2021, 9:22 AM IST

യുഡിഎഫ് വിട്ടെത്തിയ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് സീറ്റ് നൽകാൻ എല്‍ഡിഎഫിനുള്ളിൽ നീക്കം നടന്നിരുന്നുവെങ്കിലും അവസാന നിമിഷം സീറ്റ് സിപിഎം തന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. 


കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി സീറ്റ് കേരള കോൺഗ്രസിന് നൽകേണ്ടെന്ന് സിപിഎം തീരുമാനം. ഇവിടേക്ക് ജോർജ് കുട്ടി, ഗിരീഷ് ജോൺ എന്നിവരെയാണ് സിപിഎം സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. യുഡിഎഫ് വിട്ടെത്തിയ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് സീറ്റ് നൽകാൻ എല്‍ഡിഎഫിനുള്ളിൽ നേരത്തെ നീക്കം നടന്നിരുന്നുവെങ്കിലും അവസാന നിമിഷം സീറ്റ് സിപിഎം തന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. 

മുസ്ലീം ലീഗ് തുടര്‍ച്ചയായി വിജയിച്ചുവന്ന മുസ്ലിം-ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മണ്ഡലം 2006 ലാണ് മത്തായി ചാക്കോയിലൂടെ  ഇടതുമുന്നണി പിടിക്കുന്നത്. പിന്നീട് രണ്ടു വട്ടം ജോര്‍ജ്ജ് എം തോമസും ഇവിടെ വിജയിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സാഹചര്യത്തില്‍ തിരുവമ്പാടി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കുന്നതാകും ഉചിതമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. 

Latest Videos

യുഡിഎഫിൽ മുസ്ലിം ലീഗ് തുടര്‍ച്ചയായി മല്‍സരിച്ചുവരുന്ന തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് അല്ലെങ്കിൽ കേരളാ കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം താമരശേരി രൂപത കോണ്‍ഗ്രസ് നേതാക്കള്‍ക്കു മുന്നില്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. 2016 ല്‍ സഭ ഈ ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിച്ചെങ്കിലും അവസാനം ലീഗിലെ തന്നെ ഉമ്മര്‍ മാസ്റ്റര്‍ സ്ഥാനാര്‍ത്ഥിയായെത്തി. പക്ഷേ യുഡിഎഫ് 3008 വോട്ടിന് തോറ്റു. ഇക്കുറി രൂപത ആസ്ഥാനത്ത് എത്തിയ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുന്നിലും സഭ പഴയ ആവശ്യം ആവര്‍ത്തിച്ചെങ്കിലും തിരുവമ്പാടി വിട്ടുനല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ്. 

click me!