തെരഞ്ഞെടുപ്പിൽ വെല്‍ഫെയര്‍ - യുഡിഎഫ് ഒത്തുകളിയെന്ന് സിപിഎം; നിഷേധിച്ച് വെൽഫെയർ പാർട്ടി

By Web Team  |  First Published Mar 24, 2021, 9:18 AM IST

ശക്തിയുള്ള 19 മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ നിർത്തുന്നതെന്നും മറ്റിടങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും വെൽഫെയർ പാർട്ടി നേതാവ് പറയുന്നു. 
 


കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും തമ്മില്‍ ഒത്തുകളിയെന്ന് സിപിഎം. ശക്തികേന്ദ്രങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് ഒത്തുകളിയുടെ ഭാഗമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ തിരുമ്പാടി, കുറ്റ്യാടി , മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളി‍ല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് ഇതിന് തെളിവെന്നും കരീം ആരോപിച്ചു.

Latest Videos

undefined

എന്നാൽ ഒത്തുകളി ആരോപണം വെൽഫയർ പാർട്ടി നിഷേധിക്കുന്നു. ഇരുമുന്നണികളോടും ഒരേ നിലപാടാണെന്നും വെൽഫെയർ പാർട്ടി നേതാവ് അസ്ലം ചെറുവാടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശക്തിയുള്ള 19 മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ നിർത്തുന്നതെന്നും മറ്റിടങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും വെൽഫെയർ പാർട്ടി നേതാവ് പറയുന്നു. 
 

click me!