കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ഉമ്മന്‍ചാണ്ടിയെ ആണ് ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിഎംകെ അധ്യക്ഷന്‍ എം കെ.സ്റ്റാലിനുമായി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെ പത്ത് മണിക്ക് കൂടിക്കാഴ്ച നടത്തും.
ചെന്നൈ: തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്, ഡിഎംകെ സഖ്യത്തിന്‍റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ഉമ്മന്‍ചാണ്ടിയെ ആണ് ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിഎംകെ അധ്യക്ഷന്‍ എം കെ.സ്റ്റാലിനുമായി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെ പത്ത് മണിക്ക് കൂടിക്കാഴ്ച നടത്തും.
തമിഴ്നാടിന്‍റെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടുറാവു, മുന്‍ പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. പുതുച്ചേരിയില്‍ സഖ്യമായി മത്സരിക്കുന്നതില്‍ ഡിഎംകെയുമായി ധാരണയിലെത്താനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. തമിഴ്നാട്ടില്‍ 35 സീറ്റ് വരെ നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍, പരമാവധി 20 സീറ്റ് വരെ മാത്രമേ നല്‍കാനാകൂ എന്ന നിലപാടിലാണ് ഡിഎംകെ.