തൃപ്പൂണിത്തുറയിൽ ശബരിമല ചർച്ചയാക്കി കോൺഗ്രസും ബിജെപിയും ; ഹിന്ദുവോട്ടുകൾ ലക്ഷ്യംവെച്ചുളള നാടകമെന്ന് ഇടത്പക്ഷം

By Web Team  |  First Published Mar 21, 2021, 7:50 AM IST

സ്ത്രീപ്രവേശന വിഷയത്തിൽ ഇടതു സ്ഥാനാർഥി എം സ്വരാജ് സ്വീകരിച്ച മുൻ നിലപാടുകൾ മണ്ഡലത്തിൽ ചർച്ചയാക്കകുയാണ് കോൺഗ്രസ്. ഇതേ പാത പിന്തുടർന്നാണ് ബിജെപിയുടെയും പോക്ക്.


കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവിഷയം പ്രധാന ചർച്ചയാക്കി തൃപ്പൂണിത്തുറയിൽ മുന്നണി സ്ഥാനാർഥികൾ. സ്ത്രീപ്രവേശനത്തെ അനുകൂലിച്ച ഇടത് സ്ഥാനാർഥി എ സ്വരാജിന്‍റെ നിലപാട് വിശ്വാസികൾക്കെതിരാണെന്നാണ് കോൺഗ്രസും ബിജെപിയും പ്രചരിപ്പിക്കുന്നത്. എന്നാൽ ഹിന്ദുവോട്ടുകൾ ലക്ഷ്യംവെച്ചുളള നാടകമാണ് ഇപ്പോഴത്തേതെന്നാണ്  ഇടത് ക്യാമ്പിന്റെ നിലപാട്.

യുഡിഎഫ് സ്ഥാനാ‍ർഥി കെ ബാബുവിന് കെട്ടിവയ്ക്കാനുളള കാശ് നൽകിയത് ശബരിമല മുൻ മേൽശാന്തി. സ്ത്രീപ്രവേശന വിഷയത്തിൽ ഇടതു സ്ഥാനാർഥി എം സ്വരാജ് സ്വീകരിച്ച മുൻ നിലപാടുകൾ മണ്ഡലത്തിൽ ചർച്ചയാക്കകുയാണ് കോൺഗ്രസ്. ഇതേ പാത പിന്തുടർന്നാണ് ബിജെപിയുടെയും പോക്ക്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സ്ത്രീകൾ തന്നെ പരസ്യമായി പ്രകടനം നടത്തിയ തൃപ്പൂണിത്തുറയിൽ ഈ പ്രചാരണം വോട്ടക്കി മാറ്റാമെന്നാണ് യുഡിഎഫിന്‍റെയും എൻഡിഎയുടെയും കണക്കുകൂട്ടൽ. തൃപ്പൂണിത്തുറ പട്ടണത്തിലെ ഹിന്ദുഭൂരിപക്ഷ മേഖലകളിലടക്കം ഇത് ചലനമുണ്ടാക്കുമെന്നും ഇവർ കണക്കുകൂട്ടുന്നു

Latest Videos

എന്നാൽ വിശ്വാസികൾക്കൊപ്പമുളള നിലപാടാണ് തന്‍റെതെന്നും തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ടെന്നുമാണ് എൽഡിഫ് സ്ഥാനാർഥി എം സ്വരാജിന്‍റെ നിലപാട്. സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സ്വരാജിന്‍റെ മുൻ കാല പ്രസംഗങ്ങളടക്കം എതിരാളികൾ മണ്ഡലത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത് മണ്ഡലത്തിലെ ഹിന്ദു ഭൂരിപക്ഷ മേഖലകളെ എങ്ങനെ സ്വാധീനിക്കുമെന്ന ആകാംഷയും മുന്നണികൾക്കുണ്ട്.

click me!