കാപ്പനെ കോണ്‍ഗ്രസിലെടുക്കണോ അതോ ഘടകകക്ഷിയാക്കണോ ? കോണ്‍ഗ്രസിൽ തര്‍ക്കം തുടരുന്നു, തീരുമാനം യുഡിഎഫിലെടുക്കും

By Web Team  |  First Published Feb 20, 2021, 11:41 AM IST

കാപ്പൻ്റെ കാര്യത്തിൽ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കൃത്യമായ ധാരണ ഉരുതിരിഞ്ഞു വരാത്ത സാഹചര്യത്തിൽ ഇക്കാര്യം യുഡിഎഫിൽ ചര്‍ച്ച ചെയ്തു തീരുമാനിക്കാനാണ് കോണ്‍ഗ്രസ് നേതാക്കൾക്കിടയിലെ ധാരണ. 


തിരുവനന്തപുരം: എൻസിപി വിട്ടു വന്ന മാണി സി കാപ്പനെ യുഡിഎഫിൽ ഉൾക്കൊള്ളിക്കുന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത തുടരുന്നു. കാപ്പനെ കോണ്‍ഗ്രസിലെടുത്ത് കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 

ഇന്ന് നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും ഈ നിലപാട് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. കൊടിക്കുന്നിൽ സുരേഷ് യോഗത്തിൽ മുല്ലപ്പള്ളിയുടെ നിലപാടിനെ പിന്തുണച്ചു. അതേസമയം എൽഡിഎഫിൽ പരമാവധി പിളര്‍പ്പുണ്ടാക്കാനാണ് ഈ ഘട്ടത്തിൽ ശ്രമിക്കേണ്ടതെന്നും പരമാവധി ആളുകൾ എൽഡിഎഫ് വിട്ട് കാപ്പനൊപ്പം യുഡിഎഫിലെത്താൻ ശ്രമിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Latest Videos

undefined

കാപ്പൻ്റെ കാര്യത്തിൽ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കൃത്യമായ ധാരണ ഉരുതിരിഞ്ഞു വരാത്ത സാഹചര്യത്തിൽ ഇക്കാര്യം യുഡിഎഫിൽ ചര്‍ച്ച ചെയ്തു തീരുമാനിക്കാനാണ് കോണ്‍ഗ്രസ് നേതാക്കൾക്കിടയിലെ ധാരണ. 12 സീറ്റ് വേണമെന്ന പി.ജെ.ജോസഫിൻ്റെ ആവശ്യത്തിന് വഴങ്ങി കൊടുക്കേണ്ടെന്നും കോണ്‍ഗ്രസ് നേതാക്കൾക്കിടയിൽ ധാരണയായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ എംപിമാരും പാര്‍ലമെൻ്റ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയോജകമണ്ഡലങ്ങളുടെ മേൽനോട്ട ചുമതല വഹിക്കണമെന്നും യോഗം തീരുമാനിച്ചു. 

അതേസമയം തന്നെ യുഡിഎഫിൽ ഘടകക്ഷിയായി ഉൾപ്പെടുത്താമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൈപ്പത്തി ചിഹ്നത്തിൽ നിന്നാൽ തനിക്ക് പാലായിൽ ജയിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് പറഞ്ഞിട്ടുണ്ടെന്നും കാപ്പൻ വ്യക്തമാക്കി. 

click me!