തൃപ്പൂണിത്തറയിൽ കോൺഗ്രസ് പരസ്യമായി ബിജെപി പിന്തുണ തേടിയെന്ന് മുഖ്യമന്ത്രി; ഇടതിന് പരാജയഭീതിയെന്ന് കെ ബാബു

By Web Team  |  First Published Mar 19, 2021, 12:53 PM IST

ബിജെപിയുമായുള്ള രഹസ്യ ബാന്ധവം പരസ്പരം ആരോപിച്ച് തെരഞ്ഞെടുപ്പ് രംഗത്ത് കളം പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതു വലതു മുന്നണികള്‍. ശബരിമല മുഖ്യ വിഷയമാക്കി തൃപ്പൂണിത്തറയില്‍ പ്രചരണം നടത്തുന്ന കെ ബാബു ആര്‍എസ്സ്സുമായി രഹസ്യധാരണയുണ്ടാക്കിയെന്നാണ് സിപിഎം ആരോപണം.


കൊച്ചി: തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ തവണ ബിജെപി പിടിച്ച വോട്ടുകള്‍ ഇത്തവണ തനിക്ക് കിട്ടുമെന്ന കെ ബാബുവിന്‍റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബു പരസ്യമായി ബിജെപി പിന്തുണ  തേടിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ പരാജയ ഭീതിയിലാണ് സിപിഎം ബിജെപി ബന്ധം തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് കെ ബാബു പറഞ്ഞു. 

ബിജെപിയുമായുള്ള രഹസ്യ ബാന്ധവം പരസ്പരം ആരോപിച്ച് തെരഞ്ഞെടുപ്പ് രംഗത്ത് കളം പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതു വലതു മുന്നണികള്‍. ശബരിമല മുഖ്യ വിഷയമാക്കി തൃപ്പൂണിത്തറയില്‍ പ്രചരണം നടത്തുന്ന കെ ബാബു ആര്‍എസ്സ്സുമായി രഹസ്യധാരണയുണ്ടാക്കിയെന്നാണ് സിപിഎം ആരോപണം. ഇതിന്‍റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയും കെ ബാബുവിനെതിരെ രംഗത്തു വന്നത്.

Latest Videos

undefined

ശബരിമല പ്രക്ഷോഭ സമയത്തെ എം സ്വരാജിന്‍റെ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ചാണ് തൃപ്പൂണിത്തുറയില്‍ കെ ബാബു വോട്ട് തേടുന്നത്. കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ടുകളില്‍ ഒരു പങ്ക് ഇത്തവണ തനിക്ക് കിട്ടുമെന്ന് കെ ബാബു പരസ്യമായി പറഞ്ഞതും സിപിഎമ്മിന് വീണു കിട്ടിയ ആയുധമായി. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണം പരാജയഭീതി മൂലമാണെന്നും താനെന്നും കോൺഗ്രസുകാരനായിരിക്കുമെന്നും കെ ബാബു പറയുന്നു.

സീറ്റ് കിട്ടിയില്ലായിരുന്നെങ്കില്‍ ബാബു ബിജെപിയില്‍ ചേര്‍ന്നേനെയെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് ബിജെപി ധാരണയെന്ന ആരോപണം സിപിഎം ശക്തിപ്പെടുത്തുന്നത്. എന്നാല്‍ ബാലശങ്കറിന്‍റെ വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങള്‍ക്കുള്ള കോണ്‍ഗ്രസിന്‍റെ  മറുപടി. 

 

click me!