പുന്നപ്രവയലാര്‍ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചന സമാധാനപരമായ തെരഞ്ഞെടുപ്പ് ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് മുഖ്യമന്ത്രി
തൃശൂര്‍: ശബരിമല പ്രശ്നത്തിൽ എൻഎസ്എസിനെതിരെ തുറന്നടിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവന തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനപരമായി കാനം രാജേന്ദ്രൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തൃശൂരിൽ പറഞ്ഞു. കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരും വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. ഓരോരുത്തര്‍ ഓരോ പരിപാടിയുമായി മുന്നോട്ട് പോകുന്നു എന്നായിരുന്നു ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടി.
ആലപ്പുഴയിലെ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാര്‍ച്ചനക്ക് എത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നടപടി സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വളയരെ അധികം സംയമനത്തോടെയാണ് അവിടെ ഉള്ളവര്‍ പെരുമാറിയതെന്നും പിണറായി വിജയൻ തൃശൂരിൽ ഓര്‍മ്മിപ്പിച്ചു.
undefined
സംസ്ഥാനത്ത് കൊവിഡ് വ്യാപന തരംഗത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടിയെന്നാണ് വിദഗ്ധർ പറയുന്നത്. സംസ്ഥാനത്ത് കൊവിഡ് വാക്സീൻ വിതരണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്രികയിലെ 600 കാര്യങ്ങളിൽ 580 എണ്ണം നടപ്പാക്കി. ജനങ്ങളെ കബളിപ്പിക്കുന്ന ഏര്‍പ്പാട് ഇടതുമുന്നണിക്ക് ഇല്ല. തൊഴിലില്ലായ്മയടക്കം കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. 40 ലക്ഷം തൊഴിൽ അവസരം ഉണ്ടാകും, ഇതിനായി വിശദമായി പദ്ധതി തയ്യാറാക്കി
യിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിനിമം കൂലി 700 ആക്കും,ക്ഷേമ നിധികൾ പുനഃസംഘടിപ്പിക്കും. റബ്ബർ തറ വില 250 രൂപ ആക്കും
തീരദേശവികസനത്തിന് 5000 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കടലിന്റെ അവകാശം മത്സ്യതൊഴിലാളികൾക്ക് എന്നതാണ് ഇടതുമുന്നണി നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി വഴി 5 വർഷം കൊണ്ട് 5 ലക്ഷം പേർക്ക് വീട് വച്ച് നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്