പട്ടികയാകെ പ്രശ്നം! ഒരാൾക്ക് പല മണ്ഡലങ്ങളിൽ വോട്ട്, കേരളത്തിൽ ഒരു ലക്ഷത്തിലധികം ഇരട്ട വോട്ടെന്ന് ചെന്നിത്തല

By Web Team  |  First Published Mar 24, 2021, 10:03 AM IST

പൂഞ്ഞാറിലും ചേർത്തലയിലും സമാന അവസ്ഥയുണ്ടെന്ന് പറയുന്ന ചെന്നിത്തല ക്രമക്കേട് ഇന്ന് തന്നെ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തും ചെന്നിത്തല വ്യക്തമാക്കി. 140 മണ്ഡലങ്ങളിലായി ഇത്രയും വോട്ടുകൾ ചേർക്കാൻ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നതായി സംശയിക്കുന്നുണ്ടെന്നും ചെന്നിത്തല ആവർത്തിച്ചു.


കണ്ണൂ‍ർ: വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ടവോട്ടുകളുണ്ടെന്നാണ് ആരോപണം. കേരളത്തിലെ വോട്ടർ പട്ടിക അബധ പഞ്ചാംഗമായി മാറിയെന്നാണ് ചെന്നിത്തലയുടെ ആക്ഷേപം. ഒരു മണ്ഡലത്തിൽ വോട്ടുള്ള വോട്ടറുടെ പേരിൽ പല മണ്ഡലങ്ങളിൽ വോട്ടുണ്ടെന്നും പയ്യന്നൂരിൽ വോട്ടുള്ള 127 പേർ ഇരിക്കൂറിലുണ്ടെന്നും ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു. അഴിക്കോടും സമാനമായ അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. 

പൂഞ്ഞാറിലും ചേർത്തലയിലും സമാന അവസ്ഥയുണ്ടെന്ന് പറയുന്ന ചെന്നിത്തല ക്രമക്കേട് ഇന്ന് തന്നെ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തും ചെന്നിത്തല വ്യക്തമാക്കി. 140 മണ്ഡലങ്ങളിലായി ഇത്രയും വോട്ടുകൾ ചേർക്കാൻ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നതായി സംശയിക്കുന്നുണ്ടെന്നും ചെന്നിത്തല ആവർത്തിച്ചു. കോൺഗ്രസുകാരാണ് വ്യാജവോട്ട് ചേർത്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്ന് പറഞ്ഞ ചെന്നിത്തല ആര് ചെയ്താലും നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ടു. 

Latest Videos

ആര് വ്യാജവോട്ട് ചേർത്താലും നീക്കണം, ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ജനവിധി അട്ടിമറിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 

click me!