'മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനം'; വിമര്‍ശനവുമായി തൃശൂർ അതിരൂപത

By Web Team  |  First Published Mar 5, 2021, 9:12 AM IST

മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമാണ്. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നും തൃശൂർ അതിരൂപത  മുഖപത്രമായ കത്തോലിക്ക സഭ 


തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂർ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്ന് മുഖപത്രമായ കത്തോലിക്ക സഭ വിമർശിച്ചു. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നും കെ ടി ജലീലിലൂടെ എൽഡിഎഫ് നടത്തുന്നത് മുസ്ലീം പ്രീണനമാണെന്നും അതിരൂപത വിമർശിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്ന യുഡിഎഫിൻ്റെ വർഗ സ്വഭാവമാണ്. നേരത്തെ യുഡിഎഫ് ചെയ്ത പ്രീണനം ഇപ്പോൾ എൽഡിഎഫ് പിന്തുടരുന്നതെന്നാണ് മുഖപത്രത്തിലെ വിമര്‍ശനം. ചാണ്ടി ഉമ്മന്‍റെ വിവാദ പരാമര്‍ശത്തെയും മുഖപത്രത്തില്‍ വിമർശിക്കുന്നു. ഹാഗിയ സോഫിയ പരാമർശം തല മറന്ന് എണ്ണ തേയ്ക്കലാണെന്നും പരാമർശത്തിന് മതേതര കേരളം മാപ്പ് തരില്ലെന്നുമാണ് വിമർശനം. 

Latest Videos

click me!