കുമ്മനത്തെ വട്ടിയൂര്‍കാവിലും പരിഗണിക്കുന്നു; വി മുരളീധരൻ മത്സരിച്ചേക്കില്ല, ബിജെപി സാധ്യതാ പട്ടിക

By Web Team  |  First Published Mar 11, 2021, 5:55 PM IST

തൃശ്ശൂരിലും തിരുവനന്തപുരം സെൻട്രലിലും ആണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. വി മുരളീധരന്‍റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല 


തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് സൂചന.സ്ഥാനാര്‍ത്ഥി പട്ടികയിൽ വി മുരളീധരന്‍റെ പേര് ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുക. മെട്രോ മാൻ ഇ ശ്രീധരൻ പാലക്കാട്ട് മത്സരിക്കും. തൃശ്ശൂരിലും തിരുവനന്തപുരം സെൻട്രലിലും ആണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. എന്നാൽ ഇത് വരെ സുരേഷ് ഗോപി സമ്മതം അറിയിച്ചിട്ടില്ലെന്നാണ് സൂചന.

കോന്നിയിലെ ഒന്നാം പേരാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റേത്. നേമത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരൻ വട്ടിയൂര്‍കാവ് മണ്ഡലത്തിലെ സാധ്യതാ പട്ടികയിലും ഉണ്ടെന്നതും ശ്രദ്ധേയമാണ്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് അന്തിമ തീരുമാനം ആയില്ല. 

Latest Videos

undefined

കോഴിക്കോട് നോർത്ത് എംടി രമേശും കോവളത്ത് എസ് സുരേഷും മത്സരിക്കുമെന്നാണ് സാധ്യത. കാട്ടാക്കടയിൽ പികെ കൃഷ്ണദാസിനെ സ്ഥാനാര്‍ത്ഥിയാക്കും. മലമ്പുഴ സി കൃഷ്ണ കുമാർ മത്സര രംഗത്ത് ഉണ്ടാകുമെന്നും ഉറപ്പായി. സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയിൽ ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത് 

അതിനിടെ കേന്ദ്ര മന്ത്രിമാർ തൃശൂർ അതിരൂപതാ ആസ്ഥാനത്ത് എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിപ്രഹ്ളാദ് ജോഷിയും വി മുരളീധരനുമാണ്  ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തിയത്. .പ്രഭാരി സി പി രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയം സംസാരിച്ചില്ലെന്നും പൊതു കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്തതെന്നുമാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു കൂട്ടരും പ്രതികരിച്ചത്.

click me!