ബിജെപി സ്ഥാനാർത്ഥി പട്ടിക; ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കില്ല

By Web Team  |  First Published Mar 14, 2021, 9:36 AM IST

ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് സമിതിയിലും ശോഭ സുരേന്ദ്രന്റെ പേര് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, കഴക്കൂട്ടത്ത് കോൺഗ്രസ് വിട്ടുവരുന്ന ഒരാളെ സ്ഥാനാർത്ഥിയാക്കേണ്ടി വരുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്. 


ദില്ലി: ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ശോഭാ സുരേന്ദ്രനെ വെട്ടി സംസ്ഥാന നേതൃത്വം. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാനാകില്ലെന്ന് സംസ്ഥാന നേതാക്കൾ നിലപാടെടുത്തു. ബിജെപി സ്ഥാനാർത്ഥി പട്ടിക ഉച്ചയ്ക്ക് 2 മണിക്ക് ദില്ലിയിൽ പ്രഖ്യാപിക്കും.

ബിജെപിയുടെ വനിത മുഖമായ ശോഭ സുരേന്ദ്രനെ എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കുന്നില്ല എന്ന് ദില്ലിയിലെ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ചിരുന്നു. ശോഭ സുരേന്ദ്രൻ മത്സരിക്കാനില്ല എന്ന് അറിയിച്ചു എന്നായിരുന്നു അതിന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മറുപടി. ദേശീയ നേതാക്കൾ നേരിട്ട് നടത്തിയ ചർച്ചയിൽ കഴക്കൂട്ടം മത്സരിക്കാമെന്നാണ് ശോഭ സുരേന്ദ്രൻ അറിയിച്ചത്. ഇത് ചർച്ചയായതോടെ കഴക്കൂട്ടം നൽകാനാകില്ല എന്ന ഉറച്ചനിലപാട് കെ സുരേന്ദ്രൻ വി മുരളീധരൻ ഉൾപ്പടെയുള്ള നേതാക്കൾ സ്വീകരിച്ചു. കോൺഗ്രസ് വിട്ടുവരുന്ന ഒരു പ്രധാന നേതാവിനെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കേണ്ടിവരുമെന്നായിരുന്നു വിശദീകരണം. ബോധപൂർവ്വം സംസ്ഥാന നേതൃത്വം ഒഴിവാക്കി എന്നാണ് ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന ചിലരുടെ അഭിപ്രായം. കഴക്കൂട്ടത്ത് സർപ്രൈസ് സ്ഥാനാർത്ഥിയെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും അത് ആര് എന്നത് ഇപ്പോഴും വ്യക്തമല്ല. അതുകൊണ്ട് കഴക്കൂട്ടം ഉൾപ്പടെ കുറച്ച് മണ്ഡലങ്ങളിലെ പ്രഖ്യാനം പിന്നീട് നടക്കാനേ സാധ്യതയുള്ളു.

Latest Videos

സംസ്ഥാന ഘടകം നൽകിയ സ്ഥാനാർത്ഥി പട്ടികയിൽ കോന്നിയിലായിരുന്നു സുരേന്ദ്രന്റെ പേര്. നിസാര വോട്ടിന് നഷ്ടമായ മഞ്ചേരി ഉപേക്ഷിക്കാനാകില്ല എന്ന ഉറച്ച നിലപാട് ദേശീയ നേതാക്കൾ സ്വീകരിച്ചതോടെ പട്ടിക തിരുത്തി. എന്നാൽ മഞ്ചേശ്വരത്തിനൊപ്പം കോന്നിയിൽ കൂടി സുരേന്ദ്രൻ മത്സരിക്കുമോ എന്നതാണ് ബിജെപിയുടെ മറ്റൊരു സസ്പെൻസ്.

click me!